ലോ​റി​യി​ൽ കടത്തുന്നതിനിടെ ചോ​ള​ത്ത​ണ്ട് ക​ത്തി​ന​ശി​ച്ചു
Tuesday, January 25, 2022 12:51 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ലേ​ക്കു ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ചോ​ള​ത്ത​ണ്ട് തീ​പി​ടി​ച്ചു ന​ശി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5 ന് ​മൂ​ല​ക്ക​ട​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. ലോ​റി​യി​ൽ അ​ള​വി​ൽ കൂ​ടു​ത​ൽ ക​യ​റ്റി​യി​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി തീ​പ്പൊ​രി വീ​ണാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യ​ത്തു സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രും ചി​റ്റൂ​രി​ൽ നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തീ ​അ​ണ​ച്ച​തി​നാ​ൽ ലോ​റി​ക്ക് ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ക​ളാ​ണു​ണ്ടാ​യ​ത്. ചോ​ള​ത്ത​ണ്ട് താ​ഴെ വ​ലി​ച്ചി​ടുന്ന​തി​നി​ടെ ഡ്രൈ​വ​ർ ര​വി പ്ര​കാ​ശി​ന് നേ​രി​യ തോ​തി​ൽ പൊ​ള്ള​ലേ​റ്റു.

കേ​ക്ക് ഫെ​സ്റ്റി​ലൂ​ടെ ജ​ന​സ​ഹാ​യ കൂ​ട്ടാ​യ്മ
താ​ങ്ങാ​യ​തു പ​ത്തു നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക്

വ​ട​ക്ക​ഞ്ചേ​രി:​ ക്രി​സ്മ​സ് കാ​ല​ത്ത് ന​ട​ത്തി​യ കേ​ക്ക് ഫെ​സ്റ്റി​ലൂ​ടെ സ​മാ​ഹ​രി​ച്ച ഫ​ണ്ട് പ​ത്ത് നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് സം​ഭാ​വ​ന ചെ​യ്ത് വ​ട​ക്ക​ഞ്ചേ​രി​യി​ലെ ജ​ന​സ​ഹാ​യ കൂ​ട്ടാ​യ്മ. ഇ​ടം എ ​യു പി ​സ്കൂ​ളി​ൽ ന​ട​ന്ന സ​ഹാ​യ ധ​ന വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നും സി​നി​മ നി​ർ​മ്മാ​താ​വു​മാ​യ നൗ​ഷാ​ദ് ആ​ല​ത്തൂ​ർ നി​ർ​വ്വ​ഹി​ച്ചു. സി.​ക​ണ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ച ജ​ന​സ​ഹാ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ന് ച​ട​ങ്ങി​ൽ മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. സു​രേ​ഷ് വേ​ലാ​യു​ധ​ൻ, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, സു​മി​ത ഷെ​ഹീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.