ജില്ലാതല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: പൊതുജനത്തിനു പ്രവേശനമില്ല
Tuesday, January 25, 2022 12:51 AM IST
പാലക്കാട്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വൈ​ദ്യു​തി മ​ന്ത്രി കെ. കൃ​ഷ്ണ​ൻ​കു​ട്ടി രാ​വി​ലെ ഒ​ൻ​പ​തി​നു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചുന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മി​ല്ലെ​ന്നു ജി​ല്ലാ കള​ക്ട​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​റ​പ്പാ​ക്കും.

ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് കോ​ട്ട​മൈ​താ​ന​ത്തേ​ക്ക് ഒ​രു വ​ഴി​യി​ലൂ​ടെ മാ​ത്ര​മാ​വും പ്ര​വേ​ശ​നം.