വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് മാ​ണി​ക്യ​പ്പാ​ട​ത്തും പു​ലി
Tuesday, January 25, 2022 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ന​ടു​ത്തു തി​ങ്ങിനി​റ​ഞ്ഞ് വീ​ടു​ക​ളു​ള്ള മാ​ണി​ക്യ​പ്പാ​ട​ത്തു പു​ലി​യെ ക​ണ്ടു. കു​ള​ങ്ങ​ര വീ​ട്ടി​ൽ ജോ​യി​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ അ​യ​ൽ​വാ​സി​യാ​യ രാ​ജ​ന്‍റെ വീ​ട്ടു മ​തി​ലി​ൽനി​ന്നും പു​ലി ചാ​ടി മു​ന്നോ​ട്ടുപോ​യി വീ​ണ്ടും തി​രി​ച്ചു വ​രു​ന്ന​തും ക​ണ്ട​ത്.​
വീ​ടി​ന്‍റെ ജ​ന​ലി​ലൂ​ടെ​യാ​ണ് പു​ലി ചാ​ടു​ന്ന​തും ഓ​ടു​ന്ന​തു​മൊ​ക്കെ ക​ണ്ട​തെ​ന്നു ജോ​യ് പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​രാ​ക്ര​മ​ത്തി​ലാ​യി​രു​ന്നു പു​ലി.

ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെതു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളും മ​റ്റു നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞു വ​ന​പാ​ല​ക​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​ ഇ​വി​ടെ സ​മീ​പ​മൊ​ന്നും വ​ന​മി​ല്ല.


പീ​ച്ചി വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​ണ് കി​ലോ​മീ​റ്റ​റു​ക​ൾ എ​റെ പി​ന്നി​ട്ടു​ള്ള വ​നപ്ര​ദേ​ശം.​ ഇ​ര​യെ ഓ​ടി​ച്ച് പു​ലി ജ​ന​വാ​സമേ​ഖ​ല​യി​ലെ​ത്തി​യ​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും സിസി ടി​വി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.