സ​ഹ​പാ​ഠി​ക്കു ചി​കി​ത്സാസ​ഹാ​യം ക​ണ്ടെ​ത്തി പ​ന്ത​ലാം​പാ​ടം മേ​രിമാ​താ സ്കൂ​ൾ വി​ദ്യാ​ർഥിക​ൾ
Tuesday, January 25, 2022 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ൻ​സ​ർ ബാ​ധി​ത​യാ​യ കൂ​ട്ടു​കാ​രി​ക്കു ചി​കി​ത്സാ​സ​ഹാ​യം സ്വ​രൂ​പി​ച്ചു​ന​ൽ​കി പ​ന്ത​ലാം​പാ​ടം മേ​രിമാ​താ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ.
അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​റു​തും വ​ലു​തു​മാ​യ തു​ക​ക​ൾ കൂ​ട്ടി മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ർസിസി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​ഹ​പാ​ഠി​ക്കു ന​ൽ​കി​യ​ത്.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ബി കാ​ച്ച​പ്പി​ള്ളി, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി ഡേ​വി​ഡ്, പിടിഎ ​പ്ര​സി​ഡ​ന്‍റ് ജി​ജോ അ​റ​യ്ക്ക​ൽ, അ​ധ്യാ​പ​ക​രാ​യ ഫാ.​ക്രി​സ്റ്റോ കാ​ര​ക്കാ​ട്ട്, പ്രി​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ദ്യാ​ർ​ത്ഥി​നി​യു​ടെ വീ​ട്ടു​കാ​ർ​ക്കു തു​ക കൈ​മാ​റി​യ​ത്.
വീ​ടോ മ​റ്റു സാ​ന്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ളോ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​നി​യു​ടെ കു​ടും​ബം ഇ​പ്പോ​ൾ ക​ട​മു​റി​യി​ലാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്.
അ​ച്ഛ​ൻ പെ​യി​ന്‍റിം​ഗ് പ​ണി​ക്കു പോ​യി കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടാ​യി​രു​ന്നു ര​ണ്ടു പെ​ണ്‍​മ​ക്ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ ജീ​വി​തം.
ഇ​തി​നി​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട് ഇ​വ​ർ ദു​രി​ത​ത്തി​ലാ​യ​ത്.