പ്രളയത്തിൽ വീണ മരങ്ങൾ നീക്കംചെയ്തു
Tuesday, January 25, 2022 12:53 AM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് കോ​ട്ടേ​ക്കു​ളം താ​ഴ​ക്കോ​ട്ടുകാ​വ് റോ​ഡി​ൽ പൊ​ട്ടു​പ്പാ​റ റോ​ഡി​നുസ​മീ​പം മു​ട​ക്ക​ര കു​ള​ത്തി​ൽ 2018 ലെ ​പ്ര​ള​യ​ത്തി​ൽ വീ​ണ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി. കു​ള​ത്തി​ൽ വീ​ണു കി​ട​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ഫോ​ട്ടോ സ​ഹി​തം ദീ​പി​ക നേ​ര​ത്തെ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.
മ​ര​ങ്ങ​ൾ നി​ന്നി​രു​ന്ന​ത് റോ​ഡ​രി​കി​ലാ​ണ്. വീ​ണ​ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ലെ കു​ള​ത്തി​ലും. നാ​ട്ടു​കാ​ർ​ക്ക് കു​ളി​ക്കാ​നും അ​ല​ക്കാ​നും ആ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഈ ​കു​ള​ത്തി​ൽ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു. സ്ഥ​ല ഉ​ട​മ​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു ന​ൽ​കി​യ​ത്.
കു​റ​ഞ്ഞ നി​ര​ക്കി​ൽ ടെ​ൻ​ഡ​ർ വി​ളി​ക്കാ​ൻ ആ​ളെ കി​ട്ടാ​തി​രു​ന്ന​തുകൊ​ണ്ടാ​ണ് മ​രം​മു​റി​ക്ക​ൽ ഇ​ത്ര​യും താ​മ​സി​ച്ച​ത് എ​ന്നു പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷീ​ജാ രാ​ജ​ൻ പ​റ​ഞ്ഞ​താ​യി മേ​ഖ​ലാ മി​ഷ​ൻ പ്ര​തി​നി​ധി പി.​ജെ.​ ജോ​ണി പ​റ​ഞ്ഞു.
മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി​യ​തു ശാ​പ​മോ​ക്ഷ​മാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. റോ​ഡ​രി​കി​ൽ നി​ന്ന മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​പ്പോ​ൾ ആ ​ഭാ​ഗം ഇ​ടി​ഞ്ഞ നി​ല​യി​ലാ​ണ്.​ ഇ​ത് ഉ​ട​നെ ശ​രി​യാ​ക്കു​മെ​ന്ന് മെ​ന്പ​ർ ഷീ​ജാ രാ​ജ​ൻ പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ൻ വെ​ബി​നാ​ർ ഇന്ന്

പാലക്കാട്: ​ക​യ​റ്റി​റ​ക്കു​മ​തി മേ​ഖ​ല​യി​ൽ സം​രം​ഭ​ക​ർ​ക്കു​ള്ള സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​ങ്കു​വയ്​ക്കു​ന്ന​തി​നാ​യി സം​ര​ഭ​ക​ത്വ വി​ക​സ​ന ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ആ​യ കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എ​ന്‍റ​ർ​പ്ര​ന്യു​ർ​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ് ഇന്നു ഓ​ണ്‍​ലൈ​ൻ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ം.