കേരളത്തിലേക്കു കടത്തിയ രണ്ടു ടൺ റേഷനരി പിടികൂടി
Tuesday, January 25, 2022 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ : പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് ട​ണ്‍ റേ​ഷ​ൻ അ​രി പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. രാ​ജ മ​ൻ​സൂ​ർ അ​ലി (38), മ​ണി​ക​ണ്ഠ​ൻ (35), ശ​ക്തി​വേ​ൽ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ​ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫു​ഡ് സെ​ൽ ഇ​ൻ​സ്പെ​ക്ട​ർ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ടു​പ്പു​ണി​സെ​ൻ​ട്രാ​യം പാ​ള​യ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് റേ​ഷ​ൻഅ​രി വാ​ങ്ങി കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു പേ​ർ പി​ടി​യി​ലാ​യ​ത്.​

ബിജെപി നേതാവ് അറസ്റ്റിൽ

കോ​യ​ന്പ​ത്തൂ​ർ : പൂലു​വംപ​ട്ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഫോ​ട്ടോ സ്ഥാ​പി​ച്ച ബ​ജെപി.​നേ​താ​വ് ഭാ​സ്ക​ര​നെ ആ​ല​ന്തുറൈ ​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
പൂ​ലു​വം​പ്പ​ട്ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രം​ഗ​സ്വാ​മി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​ന്നു രാ​വി​ലെ ഭാ​സ്ക​ര​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.​ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ക, ജീ​വ​ന​ക്കാ​രെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഭാ​സ്ക​ര​നെ അ​റ​സ്റ്റു ചെ​യ്തി​രി​ക്കു​ന്ന​ത്.

3786 പേർക്കുകൂടി കോവിഡ്

കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ ഇ​ന്നലെ പു​തു​താ​യി 3786 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു രോ​ഗി മ​രി​ച്ചു. രോ​ഗ​മു​ക്തി 2142 പേ​ർ ആ​ശു​പ​ത്രി വി​ട്ടു. രോ​ഗ​ബാ​ധി​ത​രാ​യി 24,792 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.