യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​യി ഉ​ണ​ങ്ങി​യ വ​ൻ​മ​രം
Tuesday, January 25, 2022 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ വ​ള്ളി​യോ​ട് ആ​ശു​പ​ത്രി​ക്കു സ​മീ​പം വ​ൻ മ​രം ഉ​ണ​ങ്ങി ഏ​ത് സ​മ​യ​വും ഒ​ടി​ഞ്ഞു വീ​ഴാ​മെ​ന്ന നി​ല​യി​ൽ. ദു​ര​ന്ത​ത്തി​ന് കാ​ത്തു​നി​ല്ക്കാ​തെ മ​രം​മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 11 കെ​വി വൈ​ദ്യു​തി ലൈ​ൻ ഈ ​മ​ര​ത്തി​നു താ​ഴെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.
സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ ഏ​ത് സ​മ​യ​വും വാ​ഹ​ന തി​ര​ക്കു​ള്ള റോ​ഡാ​ണി​ത്.
ടാ​ർ റോ​ഡി​നോ​ട് ചേ​ർ​ന്നു നി​ല്ക്കു​ന്ന​തി​നാ​ൽ കൊ​ന്പു​ക​ൾ പൊ​ട്ടി​വീ​ണാ​ൽ പോ​ലും ഇ​വി​ടെ അ​പ​ക​ടം സം​ഭ​വി​ക്കും.
പ​ല ഭാ​ഗ​ത്തും അ​പ​ക​ട ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യെ​ങ്കി​ലും ഉ​ണ​ങ്ങി​യ മ​രം​മു​റി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.