ശ​ശീ​ന്ദ്ര​നെയും മ​ക്ക​ളെ​യും അ​നു​സ്മ​രി​ച്ച് എ​ൻഎപിഎം
Tuesday, January 25, 2022 12:54 AM IST
പാ​ല​ക്കാ​ട്: മ​ല​ബാ​ർ​ സി​മ​ന്‍റ്സ് ക​ന്പ​നി​യി​ലെ അ​ഴി​മ​തി പു​റ​ത്തു കൊ​ണ്ടുവ​ന്ന മു​ൻ ക​ന്പ​നി സെ​ക്ര​ട്ട​റി വി. ​ശ​ശീ​ന്ദ്ര​ന്‍റെ​യും മ​ക്ക​ളാ​യ വി​വേ​ക്, വ്യാ​സ് എ​ന്നി​വ​രു​ടെയും ദു​രൂ​ഹ മ​ര​ണത്തിലെ സ​ത്യാ​വ​സ്ഥ സ​ർ​ക്കാ​ർ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നാ​ഷ​ണ​ൽ അ​ലൈ​ൻ​സ് ഓ​ഫ് പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​ങ്ങ​ൾ 2011 ജ​നു​വ​രി 24 നു ​ന​ട​ന്ന് പ​തി​നൊ​ന്നുവ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നീ​തി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യ്ക്കു മാ​റ്റം വ​ര​ണം. മ​ല​ബാ​ർ സി​മ​ന്‍റ്സ് അ​ഴി​മ​തി​ക​ൾ സി​ബിഐ അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​ണ് അ​ഴി​മ​തി അ​ന്വേ​ഷ​ണ​ങ്ങ​ളെ ത​കി​ടം മ​റി​ച്ച​ത്.
ഇ​പ്പോ​ൾ​അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ട​ത്തു​ന്ന കേ​സു​ക​ൾ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് പ്ര​തി​ക​ളെ ര​ക്ഷി​ക്കു​വാ​ൻ സ​ർ​ക്കാ​ർ​ശ്ര​മി​ക്കു​ന്ന​താ​യും യോ​ഗം ആ​രോ​പി​ച്ചു. മൂ​ന്നു ദു​രൂ​ഹ മ​ര​ണ​ങ്ങ​ൾ മാ​ത്രം​ സി​ബി​ഐ ​അ​ന്വേ​ഷി​ക്ക​ട്ടെ എ​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത് അ​ഴി​മ​തി​ക്കേ​സു​ക​ൾ അ​ട്ടി​മറി​ക്കാ​നാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
എ​ൻഎപിഎം ​ക​ണ്‍​വീ​ന​ർ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് രാ​ധാ​കൃ​ഷ്ണ​ൻ മ​ണ്ണാ​ർ​ക്കാ​ട്,മു​ണ്ടൂ​ർ സു​ലൈ​മാ​ൻ,പാ​ണ്ടി​യോ​ട് പ്ര​ഭാ​ക​ര​ൻ,വി.​പി.​നി​ജാ​മു​ദ്ദീ​ൻ,കെ.​ആ​ർ.​ബി​ർ​ള, കെ.​മാ​യാ​ണ്ടി, എ.​സാ​ദി​ഖ്, എ​സ്.​ശി​വ​രാ​ജേ​ഷ്, എ.​എം. ഷി​ബു, ആ​ർ.​സു​രേ​ന്ദ്ര​ൻ.​അ​ബ്ദു​ൾ ഖാ​ദ​ർ ക​ണ്ണാ​ടി, നീ​ളി​പ്പാ​റ മാ​രി​യ​പ്പ​ൻ, വേ​ലാ​യു​ധ​ൻ കൊ​ട്ടേ​ക്കാ​ട്, മ​ല​ന്പു​ഴ ഗോ​പാ​ല​ൻ, വി​ജ​യ​ൻ അ​ന്പ​ല​ക്കാ​ട്, സെ​യ്ദ് മു​ഹ​മ്മ​ദ് പി​രി​യ​രി, മ​ണി​ക​ണ്ഠ​ൻ വ​ട​ക്ക​ഞ്ചേ​രി, സ​ന്തോ​ഷ് മ​ല​ന്പു​ഴ, സെ​യ്ദ് പ​റ​ക്കു​ന്നം, വി ​പ​ത്മ​മോ​ഹ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.