"നെ​ല്ല​റ​യു​ടെ വി​ക​സ​ന കാ​ഴ്ച​ക​ൾ' വാ​ഹ​ന പ​ര്യ​ട​നം 28 മു​ത​ൽ
Tuesday, January 25, 2022 12:54 AM IST
പാലക്കാട്: ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യ്യാ​റാ​ക്കി​യ വീ​ഡി​യോ​ക​ൾ, പോ​സ്റ്റ​റു​ക​ൾ, മൂ​വിം​ഗ് പോ​സ്റ്റ​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ’നെ​ല്ല​റ​യു​ടെ വി​ക​സ​ന കാ​ഴ്ച​ക​ൾ’ പ്ര​ദ​ർ​ശ​ന വാ​ഹ​ന പ​ര്യ​ട​ന​ത്തി​ന് ജി​ല്ല​യി​ൽ 28 ന് ​രാ​വി​ലെ 10.30 ന് ​തു​ട​ക്ക​മാ​വും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കളക്ട​റേ​റ്റ് പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ക്കു​ന്ന വാ​ഹ​ന പ്ര​ദ​ർ​ശ​നം പ​ര്യ​ട​നം ജി​ല്ലാ കള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
28 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റ് വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഒ​ഴി​കെ ഒ​രു ദി​വ​സം 10 കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ 10 ദി​വ​സം 100 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന വാ​ഹ​ന​മെ​ത്തും.