ടോൾ പ്ലാസയിൽ സൗജന്യ പാസ്: നിവേദനം നല്കി
Tuesday, January 25, 2022 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​പാ​സ് ന​ൽ​കു​ന്ന​തി​നൊ​പ്പം ആ​റു​വ​രി​പാ​ത​യു​ടെ ശേ​ഷി​ച്ച നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മെ ടോ​ൾ പി​രി​വ് ന​ട​ത്താ​ൻ പാ​ടു​ള്ളൂ എ​ന്ന ന​യ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ള്ളതെ​ന്നു മ​ന്ത്രി കെ.​രാ​ജ​ൻ പറഞ്ഞു
വ​ട​ക്ക​ഞ്ചേ​രി സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടോ​ൾപ്ലാ​സ​യി​ലെ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കു സൗ​ജ​ന്യ​പാ​സ് ന​ൽ​ക​ണ​മെ​ന്നും വ​ട​ക്ക​ഞ്ചേ​രി വാ​ണി​യ​ന്പാ​റ സ​ർ​വീ​സ് റോ​ഡ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. സം​യു​ക്ത സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ബോ​ബ​ൻ ജോ​ർ​ജ്, പ്ര​സി​ഡ​ന്‍റ് പി.​ജെ.​ജോ​സ്, ക​ണ്‍​വീ​ന​ർ ജി​ജോ അ​റ​യ്ക്ക​ൽ, സു​രേ​ഷ് വേ​ലാ​യു​ധ​ൻ, മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട്, എം.​എ​ൽ.​അ​വ​റാ​ച്ച​ൻ, സി​ൽ​വി​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.