മ​ണ്ണി​ടി​ഞ്ഞു വീ​ണ് സൈ​റ്റ് എ​ൻ​ജി​നീ​യ​ർ മ​രി​ച്ചു
Tuesday, January 25, 2022 10:20 PM IST
ഒ​റ്റ​പ്പാ​ലം: മാ​ങ്കു​റുശി​യി​ൽ റെ​യി​ൽ​വേ ഓ​വു​പാ​ലം പ​ണി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​റ്റ് എ​ൻ​ജി​നീ​യ​ർ മ​രി​ച്ചു. ഈ​റോ​ഡ് സ്വ​ദേ​ശി പ​രേ​ത​നാ​യ ത​ങ്ക​മു​ത്തു​വി​ന്‍റെ മ​ക​ൻ ധ്യാ​നേ​ശ്വ​ര​ൻ എ​ന്ന ധ​നേ​ഷ് (33) ആ​ണ് മ​രി​ച്ച​ത്.

ക​രാ​റു​കാ​രാ​യ ജാ​ൻ​ബാ​ൾ ക​ന്പ​നി​യു​ടെ സൈ​റ്റ് എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്ന ധ​നേ​ഷ് ഇന്നലെ പു​ല​ർ​ച്ചെ വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പാ​ല​ക്കാ​ട്-​ഷൊ​ർ​ണ്ണൂ​ർ റെ​യി​ൽ​വേ പാ​ത​യി​ൽ മാ​ങ്കു​റി​ശി വ​ള്ളൂ​ർ തൊ​ടി​ക്ക് സ​മീ​പം ഓ​വു​പാ​ലം പ​ണി​ക്കി​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മേ​ലെ മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. താ​ല്ക്കാ​ലി​ക പാ​ല​ത്തി​നു താ​ഴെ പു​തി​യ ഓ​വു പാ​ല​ത്തി​നാ​വ​ശ്യ​മാ​യ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് ഉ​റ​പ്പി​ക്കു​ന്ന​തി​നി​ടെ ഒ​രു വ​ശ​ത്തു നി​ന്നു​മാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. ക​ഴു​ത്ത് വ​രെ മ​ണ്ണി​ന​ടി​യി​ലാ​യി​രു​ന്ന ധ​നേ​ഷി​നെ ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ധ​നേ​ഷി​നെ കൂ​ടാ​തെ മ​റ്റു നാ​ല് പേ​ർ​ക്ക് കൂ​ടി പ​രി​ക്കേ​റ്റി​രു​ന്നു.

മാ​ങ്കു​റി​ശി സ്വ​ദേ​ശി​ക​ളാ​യ വ​ള്ളൂ​ർ​തൊ​ടി ബാ​ല​കൃ​ഷ്ണ​ൻ (55), അ​ത്താ​ണി​പ​റ​ന്പ് അ​യ്യ​പ്പ​ൻ (50) വെ​ട്ടി​യാം​കു​ഴി ഷ​റീ​ഫ് (43) റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ റി​യാ​സ് (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റി​രു​ന്ന​ത്. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: സ​ര​സ്വ​തി. സ​ഹോ​ദ​രി: മേ​ഘ​ലാ ദേ​വി.