കു​തി​രവ​ഴി പാ​ലം അപ്രോച്ച് റോഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ദ്രുതഗതിയിൽ
Wednesday, January 26, 2022 12:21 AM IST
ഒ​റ്റ​പ്പാ​ലം:​ ല​ക്കി​ടി പേ​രൂ​ർ​പ​ഞ്ചാ​യ​ത്തി​ലെ മു​ള​ഞ്ഞൂ​ർ നെ​ല്ലി​ക്കു​ർ​ശി​യേ​യും ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ പാ​ല​പ്പു​റ​ത്തി​നേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കു​തി​ര​വ​ഴി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

പാ​ലം നി​ർ​മ്മാ​ണം ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ്ര​സി​ദ്ധ​മാ​യ ചി​ന​ക്ക​ത്തൂ​ർ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന നെ​ല്ലി കു​റു​ശി​യി​ൽ പൊ​യ്ക്കാ​ൽ കു​തി​ര വ​രു​ന്ന വ​ഴി എ​ന്ന​തു​കൊ​ണ്ടാ​ണ് ഇ​തി​നു കു​തി​ര വ​ഴി എ​ന്ന പേ​രു​വ​ന്ന​ത്. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള നെ​ല്ലി​ക്കു​ർ​ശി​ക്കാ​രു​ടേ​യും പാ​ല​പ്പു​റ​ത്തു​കാ​രു​ടെ​യും സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്.