ക​നാ​ൽ​വെ​ള്ള​ത്തി​ലൂ​ടെ ജ​ല​സം​ഭ​ര​ണികളിലും വ​യ​ലു​ക​ളി​ലും നിറയുന്നതു പ്ലാസ്റ്റിക് മാ​ലി​ന്യം
Wednesday, January 26, 2022 12:21 AM IST
ചി​റ്റൂ​ർ: ബ്രാ​ഞ്ചു​ക​നാ​ലു​ക​ളി​ൽ ത​ള്ളു​ന്ന പ്ലാ​സ്റ്റി​ക്ക് കൂ​പ്പി​ക​ൾ, ക​ണ്ണാ​ടി​ച്ചി​ല്ലു​ക​ൾ എ​ന്നി​വ​യും വ​യ​ലു​ക​ളി​ലും ജ​ല​സം​ഭ​ര​ണി​ക​ളി​ലു​മെ​ത്തു​ന്ന​തു വി​ഷ​മ​കരമാ​വു​ന്ന​താ​യി ആ​രോ​പ​ണം.

ക​നാ​ലി​ൽ വെ​ള്ള​മി​റ​ക്കു​ന്പോ​ഴാ​ണ് ഒ​ഴു​ക്കി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​യ​ലു​ക​ളി​ൽ എ​ത്തു​ന്ന​ത്. വാ​ഹ​ന​മി​ടി​ച്ചു ച​ത്ത മു​ഗാ​വ​ശി​ഷ്ട​ങ്ങ​ളും ക​നാ​ലി​ലി​ടു​ന്ന​തി​നാ​ൽ ജ​ലം ദു​ർ​ഗ​ന്ധ​മ​യ​മാ​വു​ന്നു​ണ്ട്്.

ക​ള​പ​റി​ക്ക​ൽ, വ​ളം വീ​ശ​ൽ, മ​രു​ന്നു തെ​ളി​ക്കു​ന്ന​തി​നും വ​യ​ലി​ലി​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ലി​ൽ പൊ​ട്ടി​യ കു​പ്പി​ച്ചി​ല്ലു​ക​ൾ ത​ട്ടി പ​രി​ക്കേ​റ്റ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​മു​ണ്ട്.

പ​ട്ട​ഞ്ചേ​രി ക​ടു​ചി​റ​യി​ൽ ബ്രാ​ഞ്ച് ക​നാ​ലി​ൽ മാ​ലി​ന്യം നി​റ​ത്ത് ബ​ണ്ട് ക​വി​ഞ്ഞൊ​ഴു​കി വീ​ടു​ക​ളി​ലേ​ക്കുക​യ​റി ഭീ​തി​ജ​ന​ക​മാ​യി​രു​ന്നു.

ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന​വ​രെ അ​യ​ൽ​വാ​സി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്നും​ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​ സം​ഭ​വം രാ​ത്രി സ​മ​യ​ത്താ​യി​രു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലാ​ണ് മൂ​ന്നു പേ​ർ​ക്കു ര​ക്ഷ​യാ​യ​ത്.

ര​ണ്ടാം വി​ള​യ്ക്കു വെ​ള്ള​മി​റ​ക്കു​ന്ന​തി​നു മു​ൻ​പാ​യി ബ്രാ​ഞ്ച് ക​നാ​ലു​ക​ളും കാ​ഡാ ചാ​ലു​ക​ളും ശു​ചീ​ക​രി​ക്കാ​ത്ത​താ​ണ് മാ​ലി​ന്യം ഒ​ഴു​കി​യെ​ത്താ​ൻ കാ​ര​ണ​മാ​വു​ന്ന​ത്.

ക​നാ​ലു​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നു ബ​ന്ധ​പ്പെ​ട്ട ജ​ല​സേ​ച​നവ​കു പ്പ് ​അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്ത​തും വ്യ​വ​സ്ഥ ലം​ഘ​ന​ത്തി​നു കാ​ര​ണ​മാ​വു​ന്നു​ണ്ട്.

വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ നി​ര​വ​ധി പേ​ർ കു​ളി​ക്കാ​നും വ​സ്ത്ര ശു​ചീ​ക​ര​ണ​ത്തി​നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ള​ത്തി​നും കു​ളം മറ്റു ജ​ല​സം​ഭ​ര​ണി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.
ഉ​പ​ക​നാ​ൽ വ​ഴി കു​ള​ങ്ങ​ളി​ലെ​ത്തു​ന്ന ജ​ല​ത്തി​ൽ മാ​ലി​ന്യം ക​ല​രു​ന്ന​തും ജന ങ്ങൾക്കു വി​ഷ​മ​ക​ര​മാ​വു​ന്നു​ണ്ട്.