ബിഎഡ് കോഴ്സ് കാലാവധി നീട്ടുന്ന തീരുമാനത്തിനെതിരേ വിദ്യാര്‌ഥികൾ
Wednesday, January 26, 2022 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി: മാ​ർ​ച്ച് - ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​കേ​ണ്ട ബിഎ​ഡ് കോ​ഴ്സ് അ​ടു​ത്ത ഓ​ഗ​സ്റ്റി​ലേ​ക്കു നീ​ട്ടാ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ബിഎ​ഡ് സെ​ന്‍റ​റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി.

2020 ജൂ​ണി​ൽ തു​ട​ക്കം കു​റി​ച്ച കോ​ഴ്സാ​ണ് കോ​വി​ഡി​ലെ ക്ലാ​സു​ക​ൾ​ക്കു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മാ​സ​ങ്ങ​ളേ​റെ നീ​ട്ടി കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

ഏ​പ്രി​ലി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കാ​തെ ഓ​ഗ​സ്റ്റി​ലേ​ക്ക് മാ​റ്റു​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ൽ അ​ത് ത​ങ്ങ​ളു​ടെ ഒ​രു വ​ർ​ഷം കൂ​ടി ന​ഷ്ട​പ്പെ​ടാ​നി​ട​യാ​കു​മെ​ന്നാ​ണു വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്. ബിഎ​ഡി​നു പ​ഠി​ക്കു​ന്ന​വ​രി​ൽ കൂ​ടു​ത​ൽപേ​രും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്.​ ഡി​ഗ്രി​യും പിജി​യും ക​ഴി​ഞ്ഞ​വ​രാ​ണ് ബിഎ​ഡ് കോ​ഴ്സു​ക​ളി​ലെ അ​ധി​ക​പേ​രും. നേ​ര​ത്തെ പ​ത്തു മാ​സ​ത്തെ കോ​ഴ്സാ​യി​രു​ന്നു ബി​എ​ഡ്.​ ഇ​പ്പോ​ഴ​ത് ര​ണ്ടുവ​ർ​ഷ​മാ​ക്കി. ഇ​നി​യും കോ​ഴ്സ് ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ വി​വാ​ഹം ഉ​ൾ​പ്പെ​ടെ കു​ടും​ബ ജീ​വി​ത​ത്തി​നു വ​രെ ബാ​ധി​ക്കു​മെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.