കാ​ട്ടാ​ന​ക​ൾ​ക്കും കു​ര​ങ്ങു​ക​ൾ​ക്കും പി​ന്നാ​ലെ പു​ലി​യും; മ​ല​യോ​ര​മേ​ഖ​ല ഭീ​തി​യി​ൽ
Wednesday, January 26, 2022 12:25 AM IST
ക​ല്ല​ടി​ക്കോ​ട് : കാ​ട്ടാ​ന​ക​ൾ​ക്കും കു​ര​ങ്ങു​ക​ൾ​ക്കും പി​ന്നാ​ലെ പു​ലി​ക​ളും ക​ല്ല​ടി​ക്കോ​ട് മ​ല​യ​ടി​വാ​ര​ത്ത് എ​ത്തി​യ​തോ​ടെ മ​ല​യോ​ര​മേ​ഖ​ല ഭീ​തി​യി​ലാ​യി.

ക​ഴി​ഞ്ഞ ദി​വ​സം പ​റ​ക്ക​ല​ടി​യി സ​നോ​ജി​ന്‍റെ റ​ബ​ർ തോ​ട്ട​ത്തി​ൽ പു​ലി​കു​ട്ടി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി രാ​ത്രി​യി​ൽ വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന നാ​യ​ക​ളും ആ​ടു​ക​ളും പൂ​ച്ച​ക​ലും പേ​ടി​ച്ചുക​ര​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ങ്കി​ലും ആ​രും ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ലെ പ​റ​ക്ക​ല​ടി​യി​ൽ പു​ലി​ക്കു​ഞ്ഞ് ച​ത്ത​നി​ല​യി​ൽ ക​ണ്ട​തോ​ടെ പു​ലി​യും കു​ഞ്ഞു​ങ്ങ​ളും ഈ ​പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്നും അ​തി​നെ ക​ണ്ടി​ട്ടാ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ രാ​ത്രി പേ​ടി​ച്ചുക​ര​ഞ്ഞ​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കാ​ഞ്ഞി​ക്കു​ളം മേ​ലേ​പ്പ​യാ​നി​മു​ത​ൽ പ​റ​ക്ക​ല​ടി, മീ​ൻ​വ​ല്ലം വ​രെ​യു​ള്ള ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യു​ടെ താ​ഴ്‌വാ​ര​ത്ത് പു​ലി​യൂ​ടെ സാ​ന്നി​ധ്യം ഇ​തി​നു​മു​ന്പും ക​ർ​ഷ​ക​ർ​ക്കു ദൃ​ശ്യ​മാ​യി​രു​ന്നു.

റ​ബ​ർ തോ​ട്ട​ങ്ങ​ൾ ഏ​റെ​യു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് ടാ​പ്പിം​ഗി​നാ​യി പോ​കു​ന്ന തോ​ഴി​ലാ​ളി​ക​ൾ ഭീ​തി​യി​ലാ​ണ്.

പുലർച്ചെ നാലിനു പോ​കു​ന്ന ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ൾ ഏഴുമ​ണി ക​ഴി​ഞ്ഞാ​ണ് ടാ​പ്പിം​ഗി​നു പോ​കു​ന്ന​ത്. ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും പ​ണി​ക്കു പോ​കാ​റി​ല്ല. വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ലേ​യ്ക്ക് എ​ത്തു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും മ​യി​ൽ, മാ​ൻ, മു​ള്ള​ൻ​പ​ന്നി, കീ​രി തു​ട​ങ്ങി​യ​വ​യും കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും ആ​ളു​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​തും പ​തി​വാ​ണ്.

ക​ഴി​ഞ്ഞ മാ​സം മീ​ൻ​വ​ല്ലം പ്ര​ദേ​ശ​ത്ത് പു​ലി ഇ​റ​ങ്ങി​ ആ​ടു​ക​ളെ​യും നാ​യ​ക​ളേ​യും ക​ടി​ച്ച് കൊ​ന്നി​രു​ന്നു. വ​ന്യമൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.