പാ​ല​ക്കു​ഴി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി: പ്ര​വൃ​ത്തി​ക​ൾ അ​ടു​ത്താ​ഴ്ച തുടങ്ങും
Wednesday, January 26, 2022 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി​ക്കാ​രു​ടെ സ്വ​പ്നപ​ദ്ധ​തി​യാ​യ തി​ണ്ടി​ല്ലം മി​നി ജ​ലവൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ അ​ടു​ത്താ​ഴ്ച പു​ന​രാ​രം​ഭി​ക്കും.

അ​ഞ്ചു​മു​ക്കി​ൽ നി​ന്നും പ​ദ്ധ​തിപ്ര​ദേ​ശ​മാ​യ പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ ടാ​റിം​ഗ് പ​ണി​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. 440 മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡ് 15 മീ​റ്റ​റി​ൽ കോ​ണ്‍​ക്രീ​റ്റിം​ഗും മ​റ്റി​ട​ങ്ങ​ളി​ൽ ടാ​റിം​ഗു​മാ​ണ് ന​ട​ത്തു​ന്ന​ത്.

കോ​ണ്‍​ക്രീ​റ്റിം​ഗ് വ​ർ​ക്കു​ക​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ടാ​റിം​ഗ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് ബൈ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു യാ​ത്രാനി​രോ​ധ​ന​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം എംഎ​ൽഎ ​കെ.ഡി. ​പ്ര​സേ​ന​ൻ, മെ​ന്പ​ർ പോ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്ത് എ​ത്തി പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തി​രു​ന്നു.​ ചെ​ക്ക്ഡാം ഭാ​ഗ​ത്തേ​ക്കു വാ​ഹ​നം എ​ത്താ​വു​ന്ന റോ​ഡ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും ഏ​റെ പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ കാ​ത്തി​രി​പ്പു​ണ്ട്.

അ​യ്യ​പ്പ​ൻ​മു​ടി, പോ​ത്തു​മ​ട ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം വീ​ട്ടു​കാ​ർ​ക്കും തോ​ട്ട​ങ്ങ​ൾ​ക്കും റോ​ഡുന​വീ​ക​ര​ണം ഗു​ണ​ക​ര​മാ​കും. വ​ന​ത്തി​ലൂ​ടെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വ​നം വ​കു​പ്പി​ൽ നി​ന്നും പ​ച്ച​ക്കൊ​ടി​യാ​യി​ട്ടു​ണ്ട്.

വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ കൊ​ന്ന​ക്ക​ൽ​ക​ട​വി​ൽ സ്ഥാ​പി​ക്കു​ന്ന പ​വ​ർ​ഹൗ​സി​ന്‍റെ പ​ണി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കും. ര​ണ്ടു​വ​ർ​ഷം കൊ​ണ്ട് ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ല​ക്ഷ്യം​വ​ച്ച് 2017 ഡി​സം​ബ​ർ 21നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പാ​ല​ക്കാ​ട് സ്മാ​ൾ ഹൈ​ഡ്രോ ക​ന്പ​നി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രു​ന്ന എം.എം. മ​ണി പാ​ല​ക്കു​ഴി​യി​ലെ​ത്തി ത​റ​ക്ക​ല്ലി​ട​ൽ ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ ത​ട​സ​ങ്ങ​ൾ, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി, കോ​വി​ഡ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ പ​ദ്ധ​തി വൈ​കി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2023 ൽ ​പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ചെ​ക്ക്ഡാ​മി​ന്‍റെ കെ​ട്ടി​നു മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ലം നി​ർ​മാ​ണ​മാ​ണ് ഇ​നി പ്ര​ധാ​ന​മാ​യും ഇ​വി​ടെ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ചെ​ക്ക്ഡാ​മി​ൽനി​ന്നും താ​ഴേ​ക്കു പൈ​പ്പി​ട​ലും ന​ട​ത്തേ​ണ്ട​തു​ണ്ട്.