വികെഎൻ കാ​ല​ത്തെ മ​റി​ക​ട​ക്കു​ന്ന സാ​ഹി​ത്യ​കാ​ര​ൻ: വൈശാഖൻ
Wednesday, January 26, 2022 12:25 AM IST
ഒ​റ്റ​പ്പാ​ലം : കാ​ല​ത്തെ മ​റി​ക​ട​ക്കു​ന്ന സാ​ഹി​ത്യ​കാ​ര​നാ​ണ് വി​കെ എൻ എ​ന്നു സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യും വി​കെഎ​ൻ സ്മാ​ര​ക സ​മി​തി​യും തി​രു​വി​ല്വാ​മ​ല​യി​ൽ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വി​കെ എന്നിന്‍റെ 18-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ വാ​ക്കു​ക​ളു​ടെ മാ​ന്ത്രി​ക​നാ​ണ് വി​കെഎ​ൻ. കാ​ല​ത്തി​നെത്ത​ന്നെ ത​കി​ടം മ​റി​ച്ചു​കൊ​ണ്ടാ​ണ് വികെ എൻ ച​രി​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്: വൈ​ശാ​ഖ​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​പ​ദ്മ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കെഎന്നി​ന്‍റെ പ​ത്നി വേ​ദ​വ​തി​യ​മ്മ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ദീ​പ എ​സ്.​നാ​യ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത സു​കു​മാ​ര​ൻ, കെ.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. ഉ​മാ​ശ​ങ്ക​ർ, കെ.​ആ​ർ. മ​നോ​ജ് കു​മാ​ർ, എ​ൻ.​രാം​കു​മാ​ർ, വി.​കെ.​കെ. ര​മേ​ശ്, സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.