മു​ത്ത​ശ്ശി​മാ​രേ​യും പേ​ര​ക്കു​ട്ടി​യേ​യും ര​ക്ഷി​ച്ച കു​രു​ന്നു​ക​ളെ ആ​ദ​രി​ച്ചു
Friday, January 28, 2022 12:16 AM IST
മ​ല​ന്പു​ഴ: വാ​ര​ണി പു​ഴ​യി​ൽ മു​ങ്ങി​യ മു​ത്ത​ശ്ശി​മാ​രേ​യും പേ​ര​ക്കു​ട്ടി​യേ​യും ര​ക്ഷി​ച്ച കു​രു​ന്നു​ക​ളെ റി​പ്ല​ബ്ലി​ക്ക് ദി​ന​ത്തി​ൽ ആ​ദ​രി​ച്ചു.

ഐ​എ​ൻ​ടി​യു​സി മ​ല​ന്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി. ഐ​എ​ൻ​ടി​യു​സി പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ചി​ങ്ങ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് ധീ​ര​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ഷീ​ൽ​ഡ് ന​ല്കി ആ​ദ​രി​ച്ചു.

ഐ​എ​ൻ​ടി​യു​സി മ​ല​ന്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യാ​യ ഗി​രീ​ഷ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ന്‍റ​ണി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്.​മു​ബാ​റ​ക്ക്, മ​ല​ന്പു​ഴ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. അ​നി​ൽ കു​മാ​ർ, മ​ല​ന്പു​ഴ മ​ത്സ്യ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ബാ​ർ, ജോ​സ്, മ​ല​ന്പു​ഴ മു​ൻ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​യാ​യ ജ​യ്ജി​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ ഷി​ജു ആ​ന​ക്ക​ൽ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.