പാ​ലി​യേ​റ്റീ​വ് ക​ർ​മ പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ട് ത​ച്ച​ന്പാ​റ ഗ്രാ​മപ​ഞ്ചാ​യ​ത്ത്
Friday, January 28, 2022 12:16 AM IST
ക​ല്ല​ടി​ക്കോ​ട് : പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ ക​ർ​മ്മ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട് ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.

254 ഓ​ളം വ​രു​ന്ന പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ച​ര​ണം ന​ല്കു​ന്ന​തി​ന് സാ​ന്പ​ത്തി​കം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ്ക്രാ​പ്പ് ക​ള​ക്്ഷന് തു​ട​ക്ക​മി​ട്ടു. പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം നാ​ലാം വാ​ർ​ഡി​ൽ അ​ധ്യാ​പ​ക​നാ​യ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പ​ത്രം സ്വീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​നാ​രാ​യ​ണ​ൻ​കു​ട്ടി നി​ർ​വ്വ​ഹി​ച്ചു.

ഭ​ര​ണ സ​മി​തി, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ, ഹ​രി​ത ക​ർ​മ്മ സേ​നാ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പാ​ഴ്‌വസ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ത​ച്ച​ന്പാ​റ, ജോ​സ്, ചാ​ണ്ടി, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, മ​റി​യാ​മ്മ, ഹ​രി​ത ക​ർ​മ്മ​സേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.