തെ​ങ്ങുക​യ​റ്റ തൊ​ഴി​ലാ​ളി റോ​ഡ​രി​കി​ൽ അ​വ​ശ​നാ​യി കി​ട​ന്ന​തു ര​ണ്ടു ദി​വ​സം
Friday, January 28, 2022 12:16 AM IST
ഒ​റ്റ​പ്പാ​ലം: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി റോ​ഡ​രി​കി​ൽ കു​ഴ​ഞ്ഞു​വീ​ണ് അ​വ​ശ​നാ​യി കി​ട​ന്ന​ത് ര​ണ്ട് ദി​വ​സം. അ​വ​സാ​നം സു​മ​ന​സു​ക​ൾ ര​ക്ഷ​ക്കെ​ത്തി.ആ​ശു​പ​ത്രി​യി​ലാ​ക്കി.

റോ​ഡ​രി​കി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ന്ന​വ​രെ​യെ​ല്ലാം മ​ദ്യ​പാ​നി​ക​ളാ​ക്കി മ​ന​സി​ൽ ചി​ത്രീ​ക​രി​ച്ച് ക​ട​ന്നു പോ​കു​ന്ന​വ​രോ​ർ​ക്കു​ക ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ​യും രോ​ഗം ബാ​ധി​ച്ചും ത​ല ക​റ​ങ്ങി വീ​ഴു​ന്ന​വ​രു​മു​ണ്ട്.

അ​ത്ത​ര​മൊ​രു അ​വ​സ്ഥ​യാ​ണ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി സോ​മ​നും (50) ഉ​ണ്ടാ​യ​ത്. ക​ണ്ണി​യം​പു​റം ആ​ശു​പ​ത്രി​ക്കു സ​മീ​പം ഓ​ട്ടോ​സ്റ്റാ​ന്‍റി​ന​ടു​ത്ത് റോ​ഡ​രി​കി​ൽ അ​വ​ശ​നാ​യി ര​ണ്ട് ദി​വ​സ​മാ​ണ് ഈ ​യു​വാ​വ് കി​ട​ന്ന​ത്.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സോ​മ​ൻ തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​ണ്. ജോ​ലി തേ​ടി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​റ്റ​പ്പാ​ല​ത്ത് എ​ത്തി​യ​താ​യി​രു​ന്നു.

ഇ​രു​പ​ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ക​ണ്ണി​യം​പു​റം മേ​ഖ​ല​യി​ൽ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​ണ് സോ​മ​ൻ. രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് വ​രെ വീ​ടു​ക​ൾ തോ​റും പോ​യി തെ​ങ്ങ് ക​യ​റി കി​ട്ടു​ന്ന പ്ര​തി​ഫ​ല​മാ​ണ് സോ​മ​ന്‍റെ വ​രു​മാ​ന മാ​ർ​ഗം.

ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളും ഉ​ണ്ടെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സോ​മ​ൻ കോ​ത​മം​ഗ​ല​ത്ത് പോ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ആ​ദ്യ​കാ​ല​ത്ത് വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് അ​ന്തി​യു​റ​ക്കം അ​ട​ഞ്ഞ ക​ട​യു​ടെ തി​ണ്ണ​ക​ളി​ലും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി.

ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് പ​നി​യും ശ്വാ​സം മു​ട്ട​ലു​മാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വ​ന്ന് സ്വ​യം ഡോ​ക്ട​റെ ക​ണ്ട​ത്. മ​രു​ന്ന് കൃ​ത്യ​മാ​യി ക​ഴി​ച്ചി​രു​ന്നോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ മൗ​ന​മാ​യി​രു​ന്നു മ​റു​പ​ടി.

പി​ന്നീ​ട് പ​നി​യും വി​റ​യ​ലും ശ്വാ​സം മു​ട്ട​ലും അ​ധി​ക​മാ​യി എ​ണീ​ക്കാ​ൻ വ​യ്യാ​തെ കി​ട​പ്പി​ലു​മാ​യി. മൂ​ന്ന് ദി​വ​സ​മാ​യി റോ​ഡ​രി​കി​ൽ ത​ന്നെ​യാ​യി​രു​ന്നു സോ​മ​ന്‍റെ കി​ട​ത്തം.

വി​ശ​ന്നാ​ൽ ഏ​തെ​ങ്കി​ലും ക​ട​യി​ൽ പോ​യി എ​ന്തെ​ങ്കി​ലും വാ​ങ്ങി ക​ഴി​ക്കും. എ​ണീ​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ റോ​ഡ​രി​കി​ൽ ത​ന്നെ കി​ട​പ്പി​ലാ​യി. ദു​ർ​ഗ​ന്ധം വ​മി​ച്ച് ആ​ളു​ക​ൾ അ​ടു​ത്തേ​ക്ക് പോ​കാ​ൻ ത​ന്നെ മ​ടി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു സോ​മ​ൻ കി​ട​ന്നി​രു​ന്ന​ത്.

ക​ണ്ണി​യം​പു​റ​ത്തെ ഹ​രി​ത​ക​ർ​മ്മ സേ​ന നി​ർ​മ്മ​ല​യാ​ണ് സോ​മ​ന്‍റെ അ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​ർ ഇ​ക്കാ​ര്യം താ​ലൂ​ക്കാ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ ഫ്രാ​ൻ​സി​യേ അ​റി​യു​ക​യും റോ​ഡ​രി​കി​ൽ ത​ള​ർ​ന്ന് അ​വ​ശ​നാ​യ സോ​മ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.
ശ്വാ​സം പോ​ലും എ​ടു​ക്കാ​നാ​വാ​തെ വി​ഷ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​ണ്ണി​യം പു​റ​ത്ത് എ​ത്തി​യ​പ്പോ​ൾ ഫ്രാ​ൻ​സി​യും കൂ​ട്ടു​കാ​രും ക​ണ്ട​ത്.

തൊ​ട്ട​ടു​ത്ത ക​ട​യി​ൽ നി​ന്ന് വ​സ്ത്രം വാ​ങ്ങി സോ​മ​നെ ധ​രി​പ്പി​ച്ച് ഫ്രാ​ൻ​സി​യു​ടെ ഓ​ട്ടോ​യി​ൽ ക​യ​റ്റി​യാ​ണ് സോ​മ​നെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഡോ.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സോ​മ​നെ പ​രി​ശോ​ധി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ​ക​ൾ ന​ല്കു​ക​യും ചെ​യ്തു.

വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സോ​മ​ന് ഭാ​ര്യ​യും മ​ക്ക​ളും ത​ന്നെ കാ​ണാ​ൻ വ​രു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ങ്കു​വെ​ക്കു​ന്ന​ത്.

ഇ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​രു​ക​ൾ ഒ​ന്നും ല​ഭ്യ​മ​ല്ല​ന്നാ​ണ് സോ​മ​ൻ പ​റ​യു​ന്ന​ത്. 50 വ​യ​സു​കാ​ര​നാ​യ സോ​മ​ന്‍റെ ആ​രോ​ഗ്യാ​വ​സ്ഥ അ​തി​ദ​യ​നീ​യ​മാ​ണ്.

സം​സാ​രി​ക്കാ​ൻ ത​ന്നെ വ​ലി​യ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്നു​മു​ണ്ട്. ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ൻ പോ​ലും മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​വും വേ​ണം.

ശ്വാ​സം എ​ടു​ക്കാ​ൻ ക​ഴി​യാ​തെ സം​സാ​രം ഇ​ട​ക്ക് മു​റി​ഞ്ഞു​പോ​കു​ന്നു​മു​ണ്ട്. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നാ​ലാം നി​ല​യി​ലെ ജ​ന​റ​ൽ വാ​ർ​ഡി​ൽ കി​ട​ക്കു​ന്ന സോ​മ​ൻ കോ​ത​മം​ഗ​ല​ത്ത് മാ​മ​ല ക​ണ്ട​ത്തു​ള്ള ത​ന്‍റെ വീ​ട്ടു​കാ​ർ വ​രും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.