ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്: ​പ്ര​തി പോലീസ് പി​ടി​യി​ൽ
Saturday, January 29, 2022 12:55 AM IST
ക​ല്ല​ടി​ക്കോ​ട്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ പാ​ല​ക്കാ​ട് പു​തു​ശേ​രി​യി​ൽ നി​ന്നും ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി.
ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​റി​ൽ നി​ന്നു​ൾ​പ്പ​ടെ പ​ല​രി​ൽ നി​ന്നാ​യി 17 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത വ​ട​ക​ര ഏ​റാ​മ​ല കൊ​ട്ടാ​ര​ത്ത് വീ​ട്ടി​ൽ അ​ഷ്റ​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​റ​ച്ചു ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ ത​ന്ത്ര​പ​ര​മാ​യി പോ​ലീ​സി​ന്‍റെ വ​ല​യി​ൽ പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.​ കോ​ഴി​ക്കോ​ടും എ​റ​ണാ​കു​ള​ത്തും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്.​പ്ര​തി​യെ ക​ല്ല​ടി​ക്കോ​ട് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.​

നാ​ളെ രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചോ​ദ്യം ചെ​യ്ത​തി​ൽ ജോ​ലി ത​ട്ടി​പ്പി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി കൃ​ഷ്ണ​ദാ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ല്ല​ടി​ക്കോ​ട് എ​സ് എ​ച്ച് ഒ ​ശ​ശി​കു​മാ​ർ, എ​സ്ഐ അ​ബ്ദു​ൽ സ​ത്താ​ർ, എ​എ​സ്ഐ ബ​ഷീ​ർ, എ​എ​സ്ഐ ശ​രീ​ഫ്, സി​പി​ഒ രാ​ജി, ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.