കു​ടി​വെ​ള്ളം കി​ട്ടാ​നി​ല്ല
Saturday, January 29, 2022 12:56 AM IST
കോ​ട്ടാ​യി: വേ​ന​ൽ​തു​ട​ങ്ങും മു​ന്പേ മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​നി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ 14 ാം വാ​ർ​ഡി​ൽ ചെ​ങ്ങ​ണി​യൂ​ർ കാ​വ് പ്ര​ദേ​ശ​ത്താ​ണ് ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ എ​ടു​ത്ത​വ​ർ​ക്ക് വെ​ള്ളം കി​ട്ടു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ആ​ഴ്ച​ക​ളോ​ള​മാ​യി ഇ​വി​ടെ വെ​ള്ളം എ​ത്തി​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ജ​ല​വി​ത​ര​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കു​മെ​ന്നും അ​പൂ​ർ​വം ചി​ല ഗു​ണ​ഭോ​ക്താ​ക്ക​ൾ ശു​ദ്ധ​ജ​ലം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചി​ല ഉ​പ​ഭോ​ക്താ​ക്ക​ൾ തൊ​ടി​യി​ലെ തെ​ങ്ങി​ൻ ചു​വ​ട്ടി​ലേ​ക്കും മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ലേ​ക്കും പൈ​പ്പ് തു​റ​ന്നി​ടു​ക​യാ​ണെ​ന്നും ഇ​താ​ണ് നി​ല​വി​ൽ ജ​ലി​വ​ത​ര​ണം സു​ഗ​മാ​ക്കു​ന്ന​തി​നു ത​ട​‌​സ​മാ​യി​രി​ക്കു​ന്ന​തെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.