മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​ശേ​ഷം പി​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു
Sunday, May 15, 2022 11:09 PM IST
കോ​യ​ന്പ​ത്തൂ​ർ: മാ​ന​സി​ക വ​ള​ർ​ച്ച​യി​ല്ലാ​ത്ത മ​ക​നെ വി​ഷം ന​ല്കി കൊ​ല​പ്പെ​ടു​ത്തി​ശേ​ഷം പി​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. സു​ന്ദ​രാപു​രം മ​ല്ല​യ്യ സ്വാ​മി (63), മ​ക​ൻ ഭ​വാ​നി​ശ​ങ്ക​ർ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മാ​ന​സി​ക വ​ള​ർ​ച്ച​യി​ല്ലാ​ത്ത ഭ​വാ​നി​ശ​ങ്ക​ർ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തും ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. ടൈലറാ​യ മ​ല്ല​യ്യ സ്വാ​മി​ക്ക് മ​ക​നെ പ​രി​ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഭ​ക്ഷ​ണ​ത്തി​ൽ ഭ​വാ​നി ശ​ങ്ക​റി​ന് വി​ഷം ക​ല​ർ​ത്തി ന​ല്കി. മ​ല്ല​യ്യ സ്വാ​മി​യും വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും അ​യ​ൽ​വാ​സി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ല്ല​യ്യ സ്വാ​മി രാ​ത്രി​യും ഭ​വാ​നി​ശ​ങ്ക​ർ ഇ​ന്ന​ലെ രാ​വി​ലെ​യും മ​രി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.