കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സംഭവത്തിൽ പ്രതിഷേധം
Sunday, May 15, 2022 11:27 PM IST
മണ്ണാർക്കാട് : ക​ണ്ട​മം​ഗ​ല​ത്ത് കു​ന്തി​പാ​ടം ജം​ഗ്ഷ​നി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നെ പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പാ​റ​ക്ക​ൽ ഷ​ഫീ​ഖ് എന്ന യു​വാ​വി​നെ​യാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കു​ക​ളോ​ടെ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
നി​ര​ന്ത​ര​മാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം പു​റ​ത്ത് ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​നാ​തി​ർ​ത്തി​യി​ലു​ള്ള വാ​ർ​ഡു​ക​ളി​ലെ കൃ​ഷി​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ല്ക​ണ​മെ​ന്ന് മെ​ംബർ നി​ജോ വ​ർ​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.