വടക്കഞ്ചേരി : രാജഗിരി തിരുഹൃദയ പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിച്ചു.
വികാരി ഫാ.ജോസ് കൊച്ചുപറന്പിൽ, ഫാ.ആനന്ദ് ആലൂക്കൻ എന്നിവർ കൊടിയുയർത്തി.
ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാൾ കുർബാന, കണക്കൻതുരുത്തി കപ്പേളയിലേക്ക് പ്രദക്ഷിണം, ബാന്റ് മേളം, ചെണ്ടമേളം, കുരിശിന്റെ ആശീർവാദം, കുട്ടികളുടെ ആദ്യകുർബാന സ്വീകരണം എന്നിവ നടന്നു.
ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ഫാ.ജെയ്സണ് കൊള്ളന്നൂർ, ഫാ.ജോഷി പുത്തൻപുരയിൽ, ഫാ.ജോജോ പാലപറന്പിൽ, ഫാ.ഫ്രെഡി അരീക്കാടൻ എന്നിവർ കാർമികരായി.
ഇടവക കുടുംബസംഗമം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.ജെയ്സണ് കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു.
ദേവാലയ ശുശ്രൂഷിയായി 50 വർഷം പൂർത്തിയാക്കിയ പൗലോസ് കോഴിക്കാടനെ ആദരിച്ചു. ഫാ.ജോസ് പൊന്മാണി, ഫാ.ജോജോ പാലപറന്പിൽ, ഫാ.ആന്റോ അരിക്കാട്ട്, ഫാ.ജെയിംസ് ചക്യാത്ത്, ഫാ,ജോസ് കൊച്ചുപറന്പിൽ, ജോസഫ് പനച്ചേപ്പിള്ളി, സിസ്റ്റർ പാവന സിഎച്ച്എഫ്, പി.എ.സെബി എന്നിവർ പ്രസംഗിച്ചു.
വിവാഹത്തിന്റെ സുവർണ ജൂബിലി പിന്നിട്ട ദന്പതികളെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരേയും ആദരിച്ചു. രൂപതയുടെ സാൻജോ ഭവനനിർമാണ പദ്ധതിയിൽ പൂർത്തീകരിച്ച വീട് ബിഷപ് വെഞ്ചിരിച്ചു.
ഹോം മിഷന്റെ സമാപനത്തിൽ ജസ്റ്റിൻ പള്ളിവാതുക്കൽ കുടുംബ നവീകരണ സെമിനാറിന് നേതൃത്വം നൽകി. ഇന്ന് രാവിലെ ഇടവകയിലെ മരിച്ചുപോയവരെ അനുസ്മരിച്ച് പ്രാർത്ഥന, കുർബാന എന്നിവയോടെ തിരുനാൾ സമാപിക്കും.