പാലക്കാട് : ജില്ലയിൽ അതിതീവ്ര മഴ ഭീഷണിയില്ലെങ്കിലും ഏത് സഹാചര്യവും നേരിടാൻ ജില്ലാ സജ്ജമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണ് കൂടിയായി ജില്ലാ കളക്ടർ മൃണ്മയി ജോഷി പ്രഖ്യാപിച്ചു.
ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് 30 ശതമാനത്തിൽ താഴെയും ഡാമുകൾ സുരക്ഷിത അവസ്ഥയിലാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ് കൂടിയായ ജില്ലാ കളക്ടർ മൃണ്മയി ജോഷി അറിയിച്ചു.
സംസ്ഥാന, താലൂക്ക് തല, പോലീസ് കണ്ട്രോൾ റൂമുകൾ ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
പോലീസ്, അഗ്നിരക്ഷാസേന, ഫോറസ്റ്റ് എന്നീ വകുപ്പുകൾ സജീവമായിരിക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. കളക്ടറേറ്റിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ്, വിവിധ വകുപ്പ് ജില്ലാ മേധാവികൾ എന്നിവർ പങ്കെടുത്തു.
അതേ സമയം ജില്ലയിൽ മഴ ശക്തമല്ലെങ്കിലും മലയോര മേഖലപ്രദേശങ്ങളിൽ കനത്ത മഴ പെയ്തായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നു.
ഏറ്റവും കൂടുതൽ മഴ പെയ്തത് മലയോര പ്രദേശങ്ങളായ കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, പറന്പിക്കുളം എന്നിവിടങ്ങളിലാണ്.
ഇവിടങ്ങളിൽ യഥാക്രമം 34, 30, 18.0 മീ.മി മഴ വീതമാണ് മഴയാണ് ലഭിച്ചത്. മഴ നിഴൽ പ്രദേശമായ ചിറ്റൂരൊഴിച്ചാൽ ബാക്കിയുള്ള പ്രദേശങ്ങളിൽ കുറഞ്ഞ തോതിൽ മാത്രമാണ് മഴ ലഭിച്ചത്. കൊല്ലങ്കോട് 2, ആലത്തൂർ 1.1. ഒറ്റപ്പാലം 1.0, തൃത്താല 7.0, പാലക്കാട് 0.6 , പട്ടാന്പി 3.3, അടക്കാപൂത്തൂർ 7, എരിമയൂർ 1.5 മീ മി വീതം മഴ ലഭിച്ചതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
പുഴകളിലും അണക്കെട്ടുകളിലും ജലവിതാനം ഉയരാത്ത സഹാചര്യത്തിൽ ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നാണ് ദുരന്താ നിവാരണ അതോറിറ്റി നൽകുന്ന സൂചന.
അതേ സമയം കഴിഞ്ഞ പ്രളയക്കാലത്ത് മലയോര മേഖലയായ നെല്ലിയാന്പതി, അഗളി പ്രദേശങ്ങളിൽ ദുരന്തങ്ങൾ വിതച്ചിരുന്ന സഹാചര്യത്തിൽ ഇവിടങ്ങളിൽ ജാഗ്രതാ പാലിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് ജില്ലാ ദുരന്താ നിവാരണ അതോറിറ്റി നിർദ്ദേശവും നൽകിയിട്ടുണ്ട്്.