അ​ല​ന​ല്ലൂ​രി​ൽ ക​ട ക​ത്തിന​ശി​ച്ചു
Sunday, May 15, 2022 11:30 PM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ല​ന​ല്ലൂ​ർ ക​ണ്ണ​കു​ണ്ട് റോ​ഡി​ൽ സി.​എ. ഷാ​ജ​ഹാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്ലു ​ഫ​യ​ർ എ​ന്‍റ​ർ​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​നം ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ക​ട അ​വ​ധി​യാ​യി​രു​ന്നു.
ക​ട​യി​ൽനി​ന്ന് പു​ക ഉ​യ​രു​ന്ന​തു ക​ണ്ട് അ​ടു​ത്തു​ള്ള വീ​ട്ടു​കാ​ർ ഷാ​ജ​ഹാ​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഷാ​ജ​ഹാ​നും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​ച്ച​തി​നാ​ൽ കെ​ട്ടി​ട​ത്തി​ലെ മ​റ്റു റൂ​മു​ക​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല.
നാ​ലു റൂ​മു​ക​ളു​ള്ള സ്ഥാ​പ​ന​ത്തി​ലെ ഒ​രു റൂ​മി​ലെ മു​ഴു​വ​ൻ സ്റ്റോ​ക്കു​ക​ളും അ​ഗ്നി​ക്കി​ര​യാ​യി. അ​ഞ്ചുല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. ഷോ​ർ​ട്ട് സ​ർ​ക്യു​ട്ടാ​ണ് തീ ​പി​ടി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​ബാ​ബു, ട്ര​ഷ​റ​ർ കെ.​നി​യാ​സ്, ബ​ഷീ​ർ, ആ​രി​ഫ് തു​ട​ങ്ങി​യ​വ​ർ ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

കു​ടും​ബ​ശ്രീ ക​ലാ​ജാ​ഥ​ക്ക് ഇ​ന്നു തു​ട​ക്കം

പാ​ല​ക്കാ​ട് : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് കു​ടും​ബ​ശ്രീ രം​ഗ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​ജാ​ഥ​യ്ക്ക് ജി​ല്ല​യി​ൽ ഇ​ന്ന് തു​ട​ക്ക​മാ​വും. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ലാ​ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും.