തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ അ​നി​ച്ഛി​ത​ത്വത്തി​ൽ: കെ.​കെ ശൈ​ല​ജ എം​എ​ൽ​എ
Monday, May 16, 2022 11:49 PM IST
ആ​ല​ത്തൂ​ർ : തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​വി അ​നി​ച്ഛി​ത​ത്വത്തി​ലാ​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര​ത്തി​ന്‍റേതെ​ന്ന് കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ. വ​ൻ​കി​ട മു​ത​ലാ​ളി​മാ​രെ പ്രീ​ണി​പ്പി​ച്ച് കോ​ടി​ക​ളു​ടെ ക​ടം എ​ഴു​തി ത​ള്ളു​ന്ന ബി​ജെ​പി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കാ​നും സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ​ത്തി​ലു​ണ്ടാ​യ നേ​രി​യ വെ​ളി​ച്ചം ത​ല്ലി​ക്കെ​ടു​ത്താ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. കെഎസ്കെ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​വും തൊ​ഴി​ലു​റ​പ്പി​ന്‍റെ ഭാ​വി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ല​ത്തൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. കെസ്കെ​ടി​യു വ​ട​ക്ക​ഞ്ചേ​രി ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.