ജെ.​ധ​ന​ല​ക്ഷ്മി​ക്ക് ഇ​ന്ന​വേ​റ്റീ​വ് സ്കൂ​ൾ ലീ​ഡ​ർ അ​വാ​ർ​ഡ്
Monday, May 16, 2022 11:49 PM IST
കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം ട്രി​നി​റ്റി മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജെ.​ധ​ന​ല​ക്ഷ്മി​യെ ഇ​ന്ന​വേ​റ്റീ​വ് സ്കൂ​ൾ ലീ​ഡ​ർ അ​വാ​ർ​ഡ് 2022 അ​വാ​ർ​ഡ് ന​ല്കി ആ​ദ​രി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ട​ത്തി​ൽ പ​ഠ​നം സു​ഗ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ സ്വീ​ക​രി​ച്ച വി​വി​ധ പ​ഠ​ന പ​ദ്ധ​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വൈ​എം​സി​എ മ​ദ്രാ​സ്, നി​സ, സ്കൂ​ൾ വോ​യ്സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ന​ല​ക്ഷ്മി​യെ പു​ര​സ്കാ​രം ന​ല്കി ആ​ദ​രി​ച്ച​ത്.
വൈ​എം​സി​എ മ​ദ്രാ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​വി​ൻ​സെ​ന്‍റ് ജോ​ർ​ജ്, സി​ഇ​ഒ അ​സ​ർ പാ​ണ്ഡ്യ​ൻ, നി​സ പ്ര​സി​ഡ​ന്‍റ് ഡോ.​കു​ൽ​ഭൂ​ഷ​ണ്‍ ശ​ർ​മ, സ്കൂ​ൾ വോ​യ്സ് പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ കെ​ന്ന​ഡി തു​ട​ങ്ങി​യ​വ​ർ പു​ര​സ്കാ​ര ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചെ​ന്നൈ​യി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ.​ക​നി​മൊ​ഴി​യി​ൽ നി​ന്നും പ്രി​ൻ​സി​പ്പ​ൽ ധ​ന​ല​ക്ഷ്മി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.