മോ​ഷ്ടാ​വി​നാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു
Monday, May 16, 2022 11:50 PM IST
കോ​യ​ന്പ​ത്തൂ​ർ : വൃ​ദ്ധ​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ മോ​ഷ്ടാ​വി​നാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​ള്ളി​പ്പാ​ള​യം സു​ബ​ണ്ണ കൗ​ണ്ട​ർ ഭാ​ര്യ മ​യി​ലാ​ത്താ​ (79) ളുടെ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ കാ​ലി​മേ​യ്ച്ചു കൊ​ണ്ടി​രു​ന്ന മ​യി​ലാ​ത്താ​ളി​ന്‍റെ സ​മീ​പ​ത്തേ​ക്കു വ​ന്ന അ​പ​രി​ചി​ത​നാ​യ വ്യ​ക്തി വി​ല്പ്പ​ന​യ്ക്ക് സ്ഥ​ല​മു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ച് തി​രി​കെ പോ​ക​വെ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​യി​ലാ​ത്താ​ളി​ന്‍റെ അ​ഞ്ചു പ​വ​ന്‍റെ ചെ​യി​ൻ പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് മ​യി​ലാ​ത്താ​ൾ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ൽ​പ്പാ​ള​യം പോ​ലീ​സ് മോ​ഷ്ടാ​വി​നാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.