ടോ​ൾ പി​രി​ക്കാ​ൻ പോ​ലീ​സ് സം​ര​ക്ഷ​ണ​ംതേടി ക​രാ​ർ ക​ന്പ​നി ഹൈ​ക്കോ​ട​തി​യി​ൽ
Wednesday, May 18, 2022 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ നി​ന്നും ടോ​ൾ പി​രി​ക്കാ​ൻ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​ർ ക​ന്പ​നി ഹൈ​ക്കോ​ട​തി​യി​ൽ.
അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. കേ​സി​ൽ ക​ക്ഷി ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ നി​ല​പാ​ട് കൂ​ടി കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്ന് ബ​സു​ട​മ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​വ് ബി​ബി​ൻ ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു.
അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യ്ക്ക് പോ​ലും ത​യാ​റാ​കാ​തെ ടോ​ൾ പി​രി​വ് ന​ട​ത്താ​ൻ ക​രാ​ർ ക​ന്പ​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത് വി​ഷ​യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ​യു​ള്ള ടോ​ൾ പി​രി​വി​നെ​തി​രെ ജ​ന​രോ​ഷം ശ​ക്ത​മാ​ണ്. മാ​സം ഓ​രോ ബ​സും 10,540 രൂ​പ ടോ​ൾ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​രാ​ർ ക​ന്പ​നി ത​യാ​റാ​യി​ല്ല.
മാ​സം 36,000 രൂ​പ​യാ​ണ് ബ​സു​ക​ളി​ൽ നി​ന്നും ടോ​ൾ തു​ക​യാ​യി ക​രാ​ർ ക​ന്പ​നി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ര​യും തു​ക ന​ൽ​കി ബ​സ് സ​ർ​വീ​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ബ​സു​ട​മ​ക​ൾ നി​ല​പാ​ടെ​ടു​ത്തു.​
ബ​സു​ക്കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി. ബൂ​ത്തി​ലെ ബാ​രി​ക്കേ​ഡു​ക​ൾ ബ​ല​മാ​യി മാ​റ്റി​വ​ച്ച് ബ​സു​ക​ൾ ക​ട​ത്തി​വി​ട്ടു. ബ​സ് ജീ​വ​ന​ക്കാ​ർ ബാ​രി​ക്കേ​ഡു​ക​ൾ മാ​റ്റി​വ​ച്ചാ​ണ് ടോ​ൾ ബൂ​ത്ത് വ​ഴി ടോ​ൾ കൊ​ടു​ക്കാ​തെ ക​ഴി​ഞ്ഞ നാ​ലാം തി​യ​തി മു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
സ്കൂ​ൾ തു​റ​ക്കും മു​ന്പേ ബ​സു​ക്കാ​രു​ടെ ടോ​ൾ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ തൃ​ശൂ​ർ പാ​ല​ക്കാ​ട്, ഗോ​വി​ന്ദാ​പു​രം റൂ​ട്ടു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്നം രൂ​ക്ഷ​മാ​ക്കും.​പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ ഇ​ത്ര​യും ഉ​യ​ർ​ന്ന ടോ​ൾ ന​ൽ​കി സ​ർ​വീ​സ് ന​ട​ത്താ​ൻ ബ​സു​ട​മ​ക​ൾ​ക്കും ക​ഴി​യി​ല്ല.