ശി​രു​വാ​ണി റോ​ഡി​ൽ കാ​ഴ്ചമ​റ​ച്ച് അ​പ​ക​ട​ക്കെണി​യാ​യി മ​ര​ങ്ങ​ൾ
Thursday, May 19, 2022 1:06 AM IST
ക​ല്ല​ടി​ക്കോ​ട് : ശി​രു​വാ​ണി റോ​ഡി​ൽ കാ​ഴ്ച്ച മ​റ​ച്ചു നി​ല്ക്കു​ന്ന മ​ര​ങ്ങ​ൾ അ​പ​ക​ട സാ​ധ്യ​ത​യ്ക്കു കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ.

ശി​രു​വാ​ണി ഡാ​മി​ലേ​യ്ക്കു​ള്ള ഇ​ട​ക്കു​ർ​ശി -പാ​ല​ക്ക​യം റോ​ഡി​ലാ​ണ് ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന മ​ര​ങ്ങ​ൾ നി​ല്ക്കു​ന്ന​ത്.

പു​തു​ക്കാ​ട്, നി​ര ഭാ​ഗ​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ മ​ര​ങ്ങ​ൾ റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ല്ക്കു​ന്ന​ത്. നി​ര​വി​നും ഇ​ഞ്ച​ൻ ക​വ​ല​യ്ക്കും ഇ​ട​യി​ലാ​ണ് ചെ​റു​തും വ​ലു​തു​മാ​യ ഇ​രു​പ​തു മ​ര​ങ്ങ​ൾ റോ​ഡി​ലേ​യ്ക്ക് ഇ​റ​ങ്ങി​യും കാ​ഴ്ച മ​റ​ച്ചും നി​ല്ക്കു​ന്ന​ത്.

പ​ല മ​ര​ങ്ങ​ളും റോ​ഡി​ലേ​യ്ക്ക് മ​റി​ഞ്ഞു വീ​ഴാ​വു​ന്ന നി​ല​യി​ല​ാണ്.
മ​ല​യോ​ര തോ​ട്ട​ങ്ങ​ളി​ൽ നി​ന്നും മു​റി​ച്ച റ​ബ​ർ മ​ര​ങ്ങ​ളു​മാ​യി വ​രു​ന്ന ലോ​റി ഈ ​മ​ര​ങ്ങ​ളി​ൽ ത​ട്ടു​ന്ന​തും നി​യ​ന്ത്ര​ണം വി​ടു​ന്ന​തും പ​തി​വാ​ണ്.

കോ​യ​ന്പ​ത്തൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ശി​രു​വാ​ണി ഡാ​മി​ലേ​യ്ക്കു​ള്ള റോ​ഡി​ലാ​ണ് മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ച്ച് മ​ര​ങ്ങ​ൾ നി​ല്ക്കു​ന്ന​ത്.

ഡാ​മി​ൽ നി​ന്നും വെ​ള്ളം വി​ട്ടു ന​ല്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​രാ​ണ് 22 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഇ​ട​ക്കു​ർ​ശി പാ​ല​ക്ക​യം ശി​രു​വാ​ണി റോ​ഡ് നി​ർ​മി​ച്ച് പ​രി​പാ​ലി​ച്ചു വ​രു​ന്ന​ത്.

ര​ണ്ടു​വ​ർ​ഷം മു​ന്പു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന പു​തു​ക്കാ​ട് ഭാ​ഗ​ത്തെ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ടൈ​ലു​ക​ൾ ഇ​ട്ട് നി​ർ​മി​ച്ച​തും ത​മി​ഴ്നാ​ട് സ​ർ​ക്കാ​രാ​ണ്.

റോ​ഡ് വീ​തി​കൂ​ട്ടാ​നോ വ​ള​വു​ക​ൾ നി​വ​ർ​ത്താ​നോ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.