എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് അ​വ​സ​രം
Thursday, May 19, 2022 1:06 AM IST
പാ​ല​ക്കാ​ട് : 2000 ജ​നു​വ​രി ഒ​ന്നുമു​ത​ൽ 2022 മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ അ​വ​സ​രം. മേയ് 31 വ​രെ വെബ്സൈറ്റ് മു​ഖേ​ന ഹോം പേ​ജി​ൽ ന​ൽ​കി​യ സ്പെ​ഷ്യ​ൽ റി​ന്യൂ​വെ​ൽ ഓ​പ്ഷ​ൻ വ​ഴി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് പു​തു​ക്കാം.
31 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ അ​വ​സ​രമുണ്ടാകും. ​ഫോ​ണ്‍- 0491 2505204.

ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ
തൊ​ഴി​ൽ മേ​ള ഇന്ന്

പാ​ല​ക്കാ​ട് : ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​സാ​ഫ് ബാ​ങ്കി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് ഇന്ന് ​തൊ​ഴി​ൽ മേ​ള സം​ഘ​ടി​പ്പി​ക്കും. സെ​യി​ൽ​സ് ഓ​ഫീ​സ​ർ ട്രെ​യി​നി, സെ​യി​ൽ​സ് ഓ​ഫീ​സ​ർ, ഗോ​ൾ​ഡ് ലോ​ണ്‍ ഓ​ഫീ​സ​ർ, ടെ​ല്ല​ർ, ബ്രാ​ഞ്ച് ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ, ബ്രാ​ഞ്ച് ഹെ​ഡ് എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വ്. എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം.
ഏ​പ്രി​ൽ 22ന് ​അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ :0491 2505204.