പ​ട്ട​യ പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കുമെന്ന ഉ​ന്ന​ത​ത​ല തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല
Thursday, May 19, 2022 1:06 AM IST
ഒ​റ്റ​പ്പാ​ലം: പ​ട്ട​യ പ​രാ​തി​ക​ൾ കൂ​ന്പാ​ര​മാ​യി. കെ​ട്ടി​ക്കി​ട​ക്കു​ന്ന പ​ട്ട​യ പ​രാ​തി​ക​ൾ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നെ​ടു​ത്ത ഉ​ന്ന​ത​ത​ല തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല.
ഒ​റ്റ​പ്പാ​ലം ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ലി​ൽ പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ട്ടി​ക്കി​ട​ക്കു​ന്ന പ​രാ​തി​ക​ളി​ലാ​ണ് ഉ​ട​ൻ തീ​ർ​പ്പാ​ക്കാ​ൻ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
എ​ന്നാ​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യും പി​ന്നി​ട്ടു​ണ്ടാ​വാ​ത്ത സ്ഥി​തി​യാ​ണ്.
നൂ​റ് ക​ണ​ക്കി​ന് പ​ട്ട​യ പ​രാ​തി​ക​ളാ​ണ് ശാ​പമോ​ക്ഷം കാ​ത്ത് കെ​ട്ടി കി​ട​ക്കു​ന്ന​ത്. പ​ട്ട​യ കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വ്യാ​പ​ക​മാ​യി പ​രാ​തി​ക​ളു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്
കെ.​ പ്രേം​കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​രും ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ന​ട​ത്തി​യ യോ​ഗ​ത്തി​ൽ പ്ര​ശ്ന പ​രി​ഹാ​രം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.
ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ൽ ഓ​ഫീ​സി​ൽ പ​രാ​തി​ക​ളു​ടെ കൂ​ന്പാ​ര​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഇ​ത്.
പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ഉ​ട​ൻ അ​ദാ​ല​ത്ത് ന​ട​ത്താ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്നു.
ഇ​തി​ന് പു​റ​മേ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലു​മു​ള്ള പ​ട്ട​യ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ലും പ​രി​ഹാ​രം ക​ണ്ടേ​ത്താ​നും ധാ​ര​ണ​യാ​യി​രു​ന്ന​താ​ണ്.
ഇ​തി​നാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലു​മു​ള്ള പ​രാ​തി​ക​ൾ ക്രോ​ഡീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കാ​ൻ ത​ഹ​സി​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.
സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പ​ട്ട​യ പ്ര​ശ്ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ വെ​ബ് പേ​ജ് ത​യാ​റാ​ക്കു​ന്ന​തി​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു.
ഇ​തി​ലേ​ക്ക് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലെ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​ട്ടി​ക​യാ​ക്കി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​നും തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​താ​ണ്.
കെ.​ പ്രേം​കു​മാ​ർ എം​എ​ൽ​എ, ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റാ​യി​രു​ന്ന ശി​ഖ സു​രേ​ന്ദ്ര​ൻ, ത​ഹ​സി​ൽ​ദാ​റാ​യി​രു​ന്ന പോ​ളി മാ​ത്യു തു​ട​ങ്ങി​യ​വ​ർ എ​ടു​ത്ത തീ​രു​മാ​നം തു​ട​ങ്ങി​യി​ട​ത്തു​ത​ന്നെ നി​ല്ക്കു​ക​യാ​ണ്.
പ​ട്ട​യ പ​രാ​തി​ക​ൾ ഓ​രോ ദി​വ​സ​വും വ​ർ​ധി​ച്ചു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്.