കു​രു​മു​ള​കി​ലെ ദ്രുതവാ​ട്ട രോ​ഗം: കുറവൻപാടിയിൽ കൃ​ഷിവ​കു​പ്പി​ന്‍റ ഇ​ട​പെ​ട​ൽ തുണയായി
Thursday, May 19, 2022 1:06 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി കു​റ​വ​ൻ​പാ​ടി, ഉ​ണ്ണി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​രു​മു​ള​ക് കൃ​ഷി​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച ദ്രു​ത​വാ​ട്ടം കൃ​ഷി വ​കു​പ്പി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.
ദ്രു​ത​വാ​ട്ട​വും വ​ൻ കൃ​ഷി നാ​ശ​വും സം​ബ​ന്ധി​ച്ച് ദീ​പി​ക വാ​ർ​ത്ത​യെ തു​ട​ർ​ന്ന് കൃ​ഷി വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കൃ​ഷി ശാ​സ്ത്ര​ജ്ഞ​റും സ്ഥ​ല​ത്തെ​ത്തി വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
പ​രി​ശോ​ധ​ന​യി​ൽ ദ്രു​ത​വാ​ട്ടം രോ​ഗം വ്യാ​പ​ക​മാ​യ​താ​യി വി​ള ആ​രോ​ഗ്യ കേ​ന്ദ്രം അ​ഗ​ളി കൃ​ഷി ഭ​വ​ൻ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ൽ ശാ​സ്ത്രീ​യ പ​രി​പാ​ല​ന മു​റ​ക​ൾ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. കു​രു​മു​ള​ക് കൃ​ഷി​യി​ൽ അ​ജ്ഞാ​ത രോ​ഗം എ​ന്ന് ക​ർ​ഷ​ക​ർ​ക്ക് ഇ​ട​യി​ൽ ആ​ശ​ങ്ക പ​ർ​ന്നി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ. വി​ള ആ​രോ​ഗ്യ പ​രി​പാ​ല​ന പ​ദ്ധ​തി​യി​ൻ കീ​ഴി​ലാ​യി പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ജീ​വാ​ണു വ​ള​ങ്ങ​ളും അ​നു​ബ​ന്ധ രാ​സ കീ​ട​നാ​ശി​നി​ക​ളും വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ച്ച​യാ​യി കൃ​ഷി വ​കു​പ്പി​ന്‍റെ ഫീ​ൽ​ഡ് സ്റ്റാ​ഫു​ക​ളു​ടെ സ​ന്ദ​ർ​ശ​ന​ന​വും നി​ർ​ദ്ദേ​ശ​ങ്ങ​ളും രോ​ഗ വി​മു​ക്തി​ക്ക് സ​ഹാ​യ​ക​മാ​യി. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ച്ച​തി​നാ​ൽ വ​ൻ കൃ​ഷി നാ​ശ​ത്തി​ന് ശ​മ​ന​മു​ണ്ടാ​യ​താ​യി ഉ​ണ്ണി​മ​ല​യി​ലെ ക​ർ​ഷ​ക​നാ​യ കോ​രോ​ത്ത് മാ​ത്യു പ​റ​ഞ്ഞു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം​ഘ​ട്ട കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ന് കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം പ​ട്ടാ​ന്പി​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ.​ സു​മ​യ്യ, ഡോ.​ ര​ശ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ല​ത ശ​ർ​മ, കൃ​ഷി ഓ​ഫീ​സ​ർ ദീ​പ ജ​യ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​ബി. അ​ന്പു, എ​ൻ.​ജി. നി​ഷ, നൗ​ഷാ​ദ് ചേ​ന്നാ​ട്ട് എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.