ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി​ക​ൾ​ക്കു കു​ളം നി​ർമാ​ണം; പ്ര​ദേ​ശ​വാ​സി​ക​ൾക്കു പ്രതിഷേധം
Thursday, May 19, 2022 1:08 AM IST
നെന്മാറ: കാ​ർ​ഷി​ക ജ​ന​വാ​സ മേ​ഖ​ല​യാ​യ ക​രി​ന്പാ​റ, ച​ള്ള, ഓ​വു​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൃ​ഷി​സ്ഥ​ല​ങ്ങ​ളോ​ട് ചേ​ർ​ന്ന് വ​ന​മേ​ഖ​ല​യി​ൽ കു​ളം നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടാ​ന, പു​ലി, കാ​ട്ടു​പ​ന്നി, മാ​ൻ, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ തു​ട​ങ്ങി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മൂ​ലം കൃ​ഷി​നാ​ശം രൂ​ക്ഷ​മാ​യ​തും സ്വൈ​ര്യ ജീ​വി​ത​വും ത​ക​രാ​റി​ലാ​യ പ്ര​ദേ​ശ​ത്താ​ണ് വ​നം​വ​കു​പ്പി​നുവേ​ണ്ടി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി കു​ളം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.
ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ പ​ഞ്ചാ​യ​ത്തും വ​നം​വ​കു​പ്പും ചേ​ർ​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ന​ടി നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വ​രെ കാ​ട്ടാ​ന​യും പു​ലി​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വീ​ട്ടു​വ​ള​പ്പു​ക​ളി​ലേ​ക്കും കൂ​ടു​ത​ൽ നാ​ശം വി​ത​യ്ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന രീ​തി​യി​ൽ വ​ന്യമൃ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി കു​ളം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.
ഉ​രു​ൾ​പൊ​ട്ട​ലും മ​ല​യി​ടി​ച്ചി​ലും ഉ​ണ്ടാ​യ പ്ര​ദേ​ശം എ​ന്ന​തി​ലു​പ​രി ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ വേ​ന​ൽ​ക്കാ​ല​ത്ത് നീ​രൊ​ഴു​ക്കു​ള്ള വ​ന​മേ​ഖ​ല​യി​ലെ പു​ഴ​യു​ടെ സ​മീ​പ​ത്താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് എ​ന്ന വ്യാ​ജേ​ന ആ​ഴ​ത്തി​ൽ കു​ളം നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. നെ​ല്ലി​യാ​ന്പ​തി പോ​ലെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പോ​ലും ത​ട​സം നി​ൽ​ക്കു​ന്ന വ​നം​വ​കു​പ്പാ​ണ് വ​ന​മേ​ഖ​ല​യി​ലെ അ​പൂ​ർ​വ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​സ്യ വൈ​വി​ധ്യ​ത്തെ വെ​ട്ടി ന​ശി​പ്പി​ച്ച് ഉ​രു​ള​ൻ ക​ല്ലു​ക​ളും മ​ണ്ണു​ക​ളും നീ​ക്കി കു​ളം കു​ഴി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പ് കാ​ർ​ഷി​ക ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡു​ക​ളും നീ​ർ​ച്ചാ​ലു​ക​ളും അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ​യും പ​ണി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട സ​മ​യ​ത്താ​ണ് ഭീ​ഷ​ണി​യാ​കു​ന്ന വ​നാ​തി​ർ​ത്തി​യി​ൽ വ​ന്യമൃ​ഗ​ങ്ങ​ൾ​ക്കാ​യി കു​ളം നി​ർ​മി​ക്കു​ന്ന​ത്.
ഇ​പ്പോ​ൾ​ത​ന്നെ വ​ന്യ​മൃ​ഗ ശ​ല്യം കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ന്ന ഗ്രാ​മീ​ണ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ന്യ മൃ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ത്താ​നും പ്ര​ദേ​ശ​ത്തെ കൃ​ഷി​യും ജ​ന​ങ്ങ​ളെ​യും ഇ​ല്ലാ​താ​ക്കാ​നു​മു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ത​ന്ത്ര​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ സാ​ബു ത​ടി​ക്കു​ള​ങ്ങ​ര പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ മാ​ത്രം ഇ​രു​ന്നൂ​റി​ലേ​റെ തെ​ങ്ങു​ക​ളും ആ​യി​ര​ത്തി​ലേ​റെ വാ​ഴ​ക​ളും, ക​മു​ക്, കു​രു​മു​ള​ക്, റ​ബ​ർ, നാ​ണ്യ​വി​ള​ക​ൾ തു​ട​ങ്ങി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് വ​രെ ജീ​വ​ഹാ​നി ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്താ​ണ് കൂ​ടു​ത​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്തും വ​നം​വ​കു​പ്പും ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ന്ന​ത്.
വ​ന്യ മൃ​ഗ​ങ്ങ​ളെ കാ​ർ​ഷി​ക ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ ഭാ​ര​വാ​ഹി എം.​ അ​ബ്ബാ​സ് ക​രി​ന്പാ​റ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ത​ന്നെ ജ​ന​ജീ​വി​ത​ത്തി​നും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​കു​ന്ന പ്ര​വൃ​ത്തി​ക​ളി​ൽ നി​ന്ന് പിന്മാറ​ണ​മെ​ന്ന് ര​മേ​ഷ് ചോ​റ​പ്പാ​ടം പ​റ​ഞ്ഞു.
കാ​ട്ടു മൃ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കാ​ർ​ഷി​ക ഗ്രാ​മീ​ണ മേ​ഖ​ല​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ് ) ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ക​ല്യാ​ണ​ക്ക​ണ്ടം പ​റ​ഞ്ഞു. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ മൂ​ലം കൃ​ഷി നാ​ശം ഉ​ണ്ടാ​യ​തി​നു ന​ഷ്ട പ​രി​ഹാ​രം ന​ല്കാ​ൻ ഫ​ണ്ടി​ല്ലെ​ന്ന് പ​റ​യു​ന്പോ​ൾ വ​ന​മേ​ഖ​ല​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്ന് എ​ബ്ര​ഹാം പു​തു​ശേ​രി പ​റ​ഞ്ഞു.