നെ​ല്ലി​യാ​ന്പ​തി വ്യൂ ​പോ​യി​ന്‍റു​ക​ൾ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കി
Thursday, May 19, 2022 1:08 AM IST
നെ​ല്ലി​യാ​ന്പ​തി : നെ​ല്ലി​യാ​ന്പ​തി​യി​ലെ വ്യൂ ​പോ​യി​ന്‍റു​ക​ളെ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കി നെന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ​സ് ലേ​ർ​ണിം​ഗി​ലെ (സി​എ​ൽ​എ​സ്എ​ൽ) പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യും ത​ല്ഫ​ല​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യും ചെ​യ്യു​ന്ന​തു​മൂ​ലം കാ​ടി​നും കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ​വും ല​ക്ഷ​മാ​ക്കി​യാ​ണ് റോ​ഡു മു​ത​ൽ കേ​ശ​വ​ൻ പാ​റ​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി​യ​ത്. സി​എ​ൽ​എ​സ്എ​ൽ പ്ര​വ​ർ​ത്ത​ക​രാ​യ ഹ​രി കി​ള്ളി​ക്കാ​വി​ല​മ്മ, എം.​ വി​വേ​ഷ്, പി.​ആ​ർ. അ​നി​ൽ​കു​മാ​ർ, സൗ​മ്യ ടീ​ച്ച​ർ, സോ​ഷ്യ​ൽ വ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ബാ​ന, ലി​യാ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.