ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
Thursday, May 19, 2022 1:08 AM IST
പാ​ല​ക്കാ​ട് : പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റും ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം 28ന് ​ആ​ച​രി​ക്കും.
ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ യു​വാ​ക്ക​ൾ​ക്കാ​യി ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ജി​ല്ലാ ക​മ്മ​ിറ്റി ഉ​പ​ന്യാ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ം.
മ​നു​ഷ്യ​ന്‍റെ ഭാ​വി ഒ​രു പാ​രി​സ്ഥി​തി​ക സ​മീ​പ​നം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഉ​പ​ന്യാ​സം ത​യ്യാ​റാ​ക്കേ​ണ്ട​ത്. ഫു​ൾ​സ്കാ​പ് പേ​പ്പ​റി​ൽ നാ​ല് പു​റ​ത്തി​ൽ ക​വി​യ​രു​ത്.
മു​പ്പ​ത് വ​യ​സി​ൽ താ​ഴെ​യു​ള​ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ്രാ​യം തെ​ളി​യി​ക്കാ​ൻ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ ഉ​പ​ന്യാ​സ​ത്തി​നൊ​പ്പം അ​യ​ക്ക​ണം. അ​വ​സാ​ന തി​യതി 24.
ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​നാ​ർ​ഹ​ർ​ക്ക് 28ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ന​ല്കും. ഉ​പ​ന്യാ​സ​ങ്ങ​ൾ എ.​ ഭാ​സ്ക​ര​ൻ, എം.​എ. മി​ൽ​സ്, പി​രാ​യി​രി, പി.​ഒ. പാ​ല​ക്കാ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക.