കൃ​ഷി വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്ക് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ എ​സ്റ്റേ​റ്റ്
Friday, May 20, 2022 12:48 AM IST
മ​ണ്ണാ​ർ​ക്കാ​ട് : "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്'​എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ശു​മാ​വ് കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണാ​ർ​ക്കാ​ട് എ​സ്റ്റേ​റ്റി​ലെ പ​രു​ത്തി​മ​ല ഡി​വി​ഷ​നി​ൽ വൃ​ക്ഷ​തൈ ന​ട്ട് പി​സി​കെ ചെ​യ​ർ​മാ​ൻ പി.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ 1987 മു​ത​ലാ​ണ് ക​ശു​മാ​വ് തൈ​ക​ൾ ന​ട്ടു തു​ട​ങ്ങി​യ​ത്. 442 ഏ​ക്ക​ർ വ​രു​ന്ന എ​സ്റ്റേ​റ്റി​ൽ ഇ​പ്പോ​ൾ റി​പ്ലാ​ന്‍റിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
വ്യ​ത്യ​സ്ത​മാ​യ കാ​ർ​ഷി​ക വി​ള​യി​ലൂ​ടെ കോ​ർ​പ്പ​റേ​ഷ​ന്‍റെ സാ​ന്പ​ത്തി​കാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ക​ശു​മാ​വ് കൂ​ടാ​തെ കു​രു​മു​ള​ക്, ക​റു​വ​പ്പ​ട്ട, മാ​വ്, പ്ലാ​വ് എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ജ​സ്റ്റ​സ് ക​രു​ണാ​രാ​ജ​ൻ, എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ, ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.