സൗജന്യ വൈദ്യുതി പദ്ധതി: ക​ർ​ഷ​ക​ർ സ​മ​രം ന​ട​ത്തി
Friday, May 20, 2022 12:50 AM IST
കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഒ​രു ല​ക്ഷം ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി എ​ന്ന പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ക​ർ​ഷ​ക​ർ പ​ല്ല​ടം വൈ​ദ്യു​തി ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. സൂ​ളൂ​ർ ജെ.​ കൃ​ഷ്ണ​പു​രം, സാ​ലൈ പു​തൂ​ർ സ​ബ്സ്റ്റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട യോ​ഗ്യ​ത​യു​ള്ള ക​ർ​ഷ​ക​രി​ൽ പ​ല​ർ​ക്കും വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ർ​ഹ​ത​യി​ല്ലാ​ത്ത പ​ല​ർ​ക്കും ക​ണ​ക‌്ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ധാ​രാ​ളം ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും, ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
തു​ട​ർ​ന്ന് എ​ൻ​ജി​നീ​യ​ർ ര​ത്ന​കു​മാ​ർ ക​ർ​ഷ​ക​രു​മാ​യി സം​സാ​രി​ച്ച് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് സ​മ​ര​ക്കാ​ർ പി​രി​ഞ്ഞു പോ​യി.