ധോ​ണി​ഗു​ണ്ട് സെ​ന്‍റ് തെ​രേ​സ ഓ​ഫ് ലി​സ്യു പ​ള്ളി​യു​ടെ കൂ​ദാ​ശക​ർ​മം നാ​ളെ
Saturday, May 21, 2022 12:03 AM IST
ധോ​ണി​ഗു​ണ്ട് : പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ട്ട ധോ​ണി​ഗു​ണ്ട് സെ​ന്‍റ് തെ​രേ​സ ഓ​ഫ് ലി​സ്യു പ​ള്ളി​യു​ടെ കൂ​ദാ​ശക​ർ​മം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂന്നു മ​ണി​ക്ക് ന​ട​ക്കും. പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ മു​ൻ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ശു​ശ്രൂഷ​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. താ​വ​ളം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​മി​സ് കൊ​ട​ക​ശേ​രി​ൽ, ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി ഫാ. ​ജോ​ജി വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​കും.
46 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ദേവാലയത്തിലുള്ളത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ത​ട്ടി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​ൽ, കൈ​ക്കാ​രന്മാരാ​യ ബി​ജു മു​ക​ളേ​പ​റ​ന്പി​ൽ, മാ​ർ​ട്ടി​ൻ കൊ​ച്ചു​കു​ന്നേ​ൽ, ദൈ​വാ​ല​യ നി​ർ​മാ​ണ ക​ണ്‍​വീന​ർ ബേ​ബി ഇ​ല​ന്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ല്ലാ​ത​ല ക​മ്മി​റ്റി യോ​ഗം ഇ​ന്ന്

പാലക്കാട്: പ​ട്ടി​ക​ജാ​തി, ​പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​ത്തി​നാ​യു​ള്ള ജി​ല്ലാ​ത​ല ക​മ്മി​റ്റി യോ​ഗം ഇന്ന് രാ​വി​ലെ 11 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ക്കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​നാ​യു​ള്ള കോ​ർ​പ്പ​സ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അം​ഗീ​കാ​രം ന​ൽ​കി​യ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം, അ​ട്ട​പ്പാ​ടി ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ, ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ർ എ​ന്നി​വ​ർ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി നി​ർ​ദ്ദേ​ശ​ങ്ങ​ൾ, 2022- 23 സാ​ന്പ​ത്തി​ക വ​ർ​ഷം പ്ര​ത്യേ​ക കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ പി.​എം. അ​ജ​യ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കാ​നാ​യി വി​വി​ധ ഏ​ജ​ൻ​സി​ക​ൾ/​സ്ഥാ​പ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ളു​ടെ അം​ഗീ​കാ​രം, പാ​ല​ക്കാ​ട് ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് ബോ​ഡി ചാ​ള ഉൗ​രി​ൽ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ന്പ് സെ​റ്റി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന പ​രാ​തി സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളും വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു വി​ഷ​യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.