പ​ഴ​കി​യ ഭ​ക്ഷ്യവ​സ്തു​ക്ക​ൾ​: അ​ഗ​ളി​യി​ൽ ഹോ​ട്ട​ൽ പൂ​ട്ടി
Saturday, May 21, 2022 12:03 AM IST
അ​ഗ​ളി : പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഗ​ളി​യി​ലെ അ​റേ​ബ്യ​ൻ ഹോ​ട്ട​ൽ അ​ഗ​ളി ആ​രോ​ഗ്യ വ​കു​പ്പ് പൂ​ട്ടി​ച്ചു. അ​ഗ​ളി സി​എ​ച്സി യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി​സി സ്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പാ​തി വേ​വി​ച്ച മാ​സ​വും മീ​നും നൂ​ഡി​ൽ​സു​മ​ട​ക്ക​മു​ള്ള പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്തു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ൽ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്‍ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്‍ ന​ട​പ​ടി.​
മ​റ്റു വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജെഎച്ച്ഐ മാ​രാ​യ പ്രീ​ത, ശ​ര​ണ്യ, ശ​ശി കു​മാ​ർ, ശ്രീ​ജ, ജ്യോ​തി ല​ക്ഷ്മി, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.