ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Saturday, May 21, 2022 12:03 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ങ്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ങ്ക​ര​യി​ൽ വി​റ​ക് വി​ത​ര​ണ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ണ്ട് മ​നോ​ജ് പാ​റോ​ക്കോ​ട്ടി​ൽ അധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ണ്ട് ഗി​രീ​ഷ് ഗു​പ്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ച​ക വാ​ത​ക ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വോ​ടെ രാ​ജ്യ​ത്ത് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വ് വ​ന്നെ​ന്നും, പ​ച്ച​ക്ക​റി​യു​ടെ വി​ല കു​ത്ത​നെ ഉ​യ​രു​ന്പോ​ഴും സ​ർ​ക്കാ​ർ മൗ​ന​ത്തി​ലാ​ണെ​ന്നും ഗി​രീ​ഷ് ഗു​പ്ത ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ണ്ട് ശി​വ​ദാ​സ​ൻ കു​ന്ന​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സി.​പി. മു​ഹ​മ്മ​ദ് അ​ലി, നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ഹാ​രി​സ് ത​ത്തേ​ങ്ങ​ലം, സു​രേ​ഷ് കു​ണ്ടി​ൽ, സ​ഹീ​ൽ തെ​ങ്ക​ര, വി​ഷ്ണു, ഓ​മ​ന​ക്കു​ട്ട​ൻ, സു​നി​ൽ കു​ന്നും​പു​റം, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശി​വ​ദാ​സ​ൻ, ഷെ​ഫി​ലാ​സ് ചേ​റും​കു​ളം, അ​ലി പൊ​തി​യി​ൽ, ബേ​ബി കൈ​നി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.