വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് : പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Sunday, May 22, 2022 12:52 AM IST
ഷൊ​ർ​ണൂ​ർ : പ​ട്ടാ​ന്പി​യി​ൽ ഹ്ര​സ്വ കാ​ല​യ​ള​വി​ൽ അം​ഗീ​കാ​ര​മു​ള്ള ബി​രു​ദം നേ​ടാ​മെ​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യം ചെ​യ്തു ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​ന്‍റെ മ​റ്റു ത​ട്ടി​പ്പു​ക​ളും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. കേ​സി​ൽ വേ​റെ​യും പ്ര​തി​ക​ളു​ണ്ട​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

പ​ട്ടാ​ന്പി-​പാ​ല​ക്കാ​ട് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പൊ​ലീ​സ് ശ​ങ്ക​ര​മം​ഗ​ലം നീ​ലി​പ​റ​ന്പി​ൽ മി​ദ്‌ലാ​ജ് (29)നെ ​നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഒ​ട്ടേ​റെ രേ​ഖ​ക​ളും ഇ​വി​ടെ നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ലാ​ണ് വി​ശ​ദ​മാ​യ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

വ​ൻ തു​ക ഫീ​സ് വാ​ങ്ങി​യാ​ണു ത​ട്ടി​പ്പു സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്രതിയിൽ നിന്നും പോലീസ് പി​ടി​ച്ചെ​ടു​ത്ത എല്ലാ രേ​ഖ​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

അന്വേഷണം നടത്തിയ പ​ട്ടാ​ന്പി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത് ക്ലി​ന്‍റ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​ സ​നീ​ഷ്, സി. ​ശ്രീ​കു​മാ​ർ, കെ.​കെ. ശി​വ​ദാ​സ് സി​പി​ഒ​മാ​രാ​യ ടി.​വി. ഷ​മീ​ർ, പി.​ ആ​ഗ്ന​സ്, സി.​ സു​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു തു​ട​ര​ന്വേഷ​ണം ന​ട​ത്തു​ന്ന​ത്.