പാലക്കാട് : രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം ആധുനിക ഇന്ത്യയ്ക്ക് മുതൽക്കൂട്ട് തന്നെയാണ് എന്ന് മണ്ണാർക്കാട് മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് കെ. പ്രസീത ടീച്ചർ അഭിപ്രായപ്പെട്ടു. കെപിഎസ്ടിഎ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി സംസാരിക്കുകയായിരുന്നു അവർ.
മണ്ണാർക്കാട് ജിഎംയുപി സ്കൂളിൽ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. രാമദാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസീസ് ഭീമനാട്, വി. ഉണ്ണികൃഷ്ണൻ, ജി. രാജലക്ഷ്മി, പി.കെ. അബ്ബാസ്, എം. വിജയരാഘവൻ, ബിജു ജോസ്, പി.ജി. ദേവരാജൻ, ആർ. ജയമോഹൻ, പി. മനോജ് ചന്ദ്രൻ, ഡോ.എൻ.വി. ജയരാജൻ, ഒ.പി. നാരായണൻ, ഷിജി റോയ്, എൻ. മണികണ്ഠൻ, പി. രമ, യു.കെ. ബഷീർ, ഗിരീഷ് ലാൽ ഗുപ്ത, കെ.എസ്. ശ്രീരാഗ്, വി.പി. ദിലീഷ് എന്നിവർ സംസാരിച്ചു.