ഒ​ള​പ്പ​മ​ണ്ണ സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും
Sunday, May 22, 2022 12:54 AM IST
പാലക്കാട് : ഒ​ള​പ്പ​മ​ണ്ണ സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ഇ​ന്ന് (​മെ​യ് 22) വൈ​കീ​ട്ട് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​നാ​കും.

പെ​രു​ങ്ങോ​ട്ടു​കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​രു​ത്തി​പ്പു​ള്ളി സെ​ന്‍റ​റി​ലാ​ണ് പ്ര​ശ​സ്ത ക​വി ഒ​ള​പ്പ​മ​ണ്ണ സു​ബ്ര​ഹ്മ​ണ്യം ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ പേ​രി​ൽ സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ ഒ​രു കോ​ടി​യും പെ​രി​ങ്ങോ​ട്ടു​കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്ന് 20 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് ഇ​രു നി​ല​ക​ളി​ലാ​യി സ്മാ​ര​ക മ​ന്ദി​രം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

3675 സ്ക്വ​യ​ർ ഫീ​റ്റി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ വ​രാ​ന്ത, ഓ​ഫീ​സ്, ലൈ​ബ്ര​റി, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, ഗ്രീ​ൻ റൂം, ​ശു​ചി​മു​റി, മ്യൂ​സി​യം, കോ​ർ​ട്ടി​യാ​ർ​ഡ് സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്നു. മ​ന്ദി​ര​ത്തി​ന് പു​റ​ത്ത് ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 25 സെ​ന്‍റി​ലാ​ണ് സ്മാ​ര​കം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ പി.​പി. സു​മോ​ദ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും.മു​ൻ​സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​ൻ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​കും.

കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ദേ​വ​ദാ​സ്, പെ​രി​ങ്ങോ​ട്ടു​കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ മു​ര​ളീ​ധ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഭി​ലാ​ഷ് ത​ച്ച​ങ്കാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​ച്ച്. ഭാ​ഗ്യ​ല​ത, വാ​ർ​ഡ് അം​ഗം എം.​വി. പ്രി​യ, പെ​രി​ങ്ങോ​ട്ടു​കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് മാ​സ്റ്റ​ർ, മു​ൻ എം​എ​ൽ​എ എ.​വി. ഗോ​പി​നാ​ഥ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.