പ​ണ​മ​ട​ച്ചി​ല്ലെങ്കി​ൽ വെ​ള്ളംകു​ടി മു​ട്ടും; കർശന നടപടിക്ക് ജ​ല അ​ഥോ​റ​ിറ്റി
Tuesday, May 24, 2022 12:52 AM IST
ഒ​റ്റ​പ്പാ​ലം: പ​ണ​മ​ട​ച്ചി​ല്ല​ങ്കി​ൽ വെ​ള്ളം കു​ടി മു​ട്ടും. ജ​ല അ​ഥോ​റി​റ്റി ക​ർ​ശ​ന നി​ല​പാ​ടി​ലേ​ക്ക്.
ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ൻ കു​ടി​ശി​ക വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​ന്നാ​ൽ നി​ല​നി​ൽ​പ്പ് ത​ന്നെ അ​വ​താ​ള​ത്തി​ലാ​യെ​ന്നാ​ണ് വ​കു​പ്പ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ കു​ടി​ശി​ക​യു​ള്ള ക​ണ​ക്്ഷ​നാ​ണ് ആ​ദ്യം വി​ച്ഛേ​ദി​ക്കു​ക. ഇ​തി​നാ​യി പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​മു​ണ്ട്.
ഗാ​ർ​ഹി​കേ​ത​ര, ഗാ​ർ​ഹി​ക ക​ണ​ക്്ഷ​നു​ക​ളി​ൽ ന​ട​പ​ടി ഉ​ണ്ടാ​കും. ര​ണ്ട് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വെ​ള്ള​ക്ക​രം അ​ട​യ്ക്കാ​ത്ത ക​ണ​ക്്ഷ​ൻ ഉ​ട​മ​ക​ൾ വ​രെ​യു​ണ്ട​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.
ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​നി ഒ​രു വി​ട്ടു​വീ​ഴ്ച്ച​യു​ടെ​യും ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം മു​ന്പൊ​ന്നു​മി​ല്ലാ​ത്ത ത​ര​ത്തി​ൽ ജ​ല അ​തോ​റി​റ്റി ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു കു​ടി​ശി​ക പി​രി​വ് ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​ത് വി​ച്ഛേ​ദി​ച്ച ക​ണ​ക്ഷ​നു​ക​ളു​ടെ വി​വ​ര​വും വ​രു​മാ​ന​ക്ക​ണ​ക്കും യ​ഥാ​സ​മ​യം ബോ​ർ​ഡി​നെ അ​റി​യി​ക്കു​ക​യും ചെ​യ്യും.
കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്നു ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല​ട​ക്കം ജ​ല അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഉ​ദ്ദേ​ശി​ച്ച വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്നാ​ണു തീ​രു​മാ​നം.
ക​ണ​ക്്ഷ​ൻ ഉ​ട​മ​ക​ൾ​ക്കു ജ​ല അ​തോ​റി​റ്റി ഓ​ഫി​സി​ൽ നേ​രി​ട്ടെ​ത്തി​യും ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യും തു​ക അ​ട​യ്ക്കാ​മെ​ന്ന സൗ​ക​ര്യം നി​ല​നി​ൽ​ക്കെ പ​ണ​മ​ട​ക്കാ​ത്ത​വ​രു​ടെ ക​ണ​ക്ഷ​ൻ വിഛേ​ദി​ക്കു​ക​യ​ല്ലാ​തെ ഒ​രു വ​ഴി​യു​മി​ല്ല​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.