വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Thursday, May 26, 2022 12:46 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​യ പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ത്ഥി​നി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​നെ ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ആ​ലി​പ്പ​റ​ന്പ് ചോ​രാ​ണ്ടി പൂ​ന്തി​രി​ത്തി വീ​ട്ടി​ൽ ഉ​സ്മാ​ൻ(34)​ആ​ണ് പോ​ക്സോ കേ​സ് പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി ഉ​സ്മാ​ൻ കു​ലി​ക്കി​ലി​യാ​ട് കൊ​ല്ല​ക്കോ​ട് ജു​മാ മ​സ്ജി​ദി​ലെ മ​ഹ​ല്ല് ഖാ​സി​യും, ജു​മാ മ​സ്ജി​ദി​ന് കീ​ഴി​ലെ മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നു​മാ​യി ജോ​ലി അ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​ണ്. മ​ദ്ര​സ​യി​ൽ പ​ഠി​ക്കു​ന്ന ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം കാ​റി​ൽ ക​യ​റ്റി പാ​ല​ക്കാ​ട് കൊ​ണ്ടു​പോ​വു​ക​യും പീ​ഡ​ന​ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു എ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​സ്മാ​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
ഇ​തി​ൽ ഒ​രു കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​സ്മാ​നെ ചൊ​വ്വാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.
ബു​ധ​നാ​ഴ്ച​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഉ​സ്മാ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു. ശ്രീ​കൃ​ഷ്ണ​പു​രം എ​സ്ഐ അ​നി​ൽ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​സ്മാ​നെ അ​റ​സ്റ്റു​ചെ​യ്ത​ത്.