മണ്ണാർക്കാട് : നെച്ചുള്ളി സർക്കാർ ഹൈസ്കൂളിൽ കിഫ്ബിയുടെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. മെയ് 30 നാണ് ഉദ്ഘാടനം നടക്കുന്നത്. ഉദ്ഘാടനത്തിന്റെ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം ജില്ലാ പഞ്ചായത്ത് മെന്പർ ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെന്പർ പ്രീത, വാർഡ് മെന്പർ അബ്ദുൾ ഖാദർ കുത്തനിയിൽ, പ്രധാനാധ്യാപിക എസ്. ശാലിനി, പിടിഎ പ്രസിഡന്റ് കെ.പി. മുഹമ്മദ് മുസ്തഫ, എസ്എംസി ചെയർമാൻ അലവി പൊൻപാറ, എംപിടിഎ പ്രസിഡന്റ് ജുമൈല, സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ്. പയ്യനടം, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ജമീല, കില പ്രതിനിധി ആതിര, ഹബീബ് കല്ലടി , ഐലക്കര മുഹമ്മദാലി, പൊൻപാറ കോയക്കുട്ടി, ബെന്നി ജോസഫ്, വൈശ്യൻ മുഹമ്മദ്, അബ്ദുൾ ബഷീർ, അധ്യാപകർ, വിവിധ രാഷ്ട്രീയ പ്രവർത്തകർ, ക്ലബ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് നിയോജക മണ്ഡലം എംഎൽഎ എൻ. ഷംസുദ്ദീൻ രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു.