വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ മാ​ല മോഷ്ടിച്ചവർക്കായി അ​ന്വേ​ഷ​ണ​ം
Friday, May 27, 2022 12:59 AM IST
കോ​യ​ന്പ​ത്തൂ​ർ: വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഗ​ണ​പ​തി മ​ണി​കാ​രം പാ​ള​യം പ​രേ​ത​നാ​യ രാ​ജ​ഗോ​പാ​ൽ ഭാ​ര്യ സാ​വി​ത്രി (55)യു​ടെ മ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ​ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പൊ​യ്ക്കൊ​ണ്ടി​രി​ക്കെ ബൈ​ക്കി​ൽ പി​ൻ​തു​ട​ർ​ന്ന് വ​ന്ന ര​ണ്ടു പേ​ർ സാ​വി​ത്രി ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന മൂന്നു പ​വ​ന്‍റെ ചെ​യി​ൻ പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ കു​റി​ച്ച് സാ​വി​ത്രി ശ​ര​വ​ണാം​പ്പ​ട്ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.